Kerala
ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ലോബി; കോഴിവില പറക്കുന്നു
ഓണവിപണി ലക്ഷ്യമിട്ട് ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം. തമിഴ്‌നാട്ടിലെ ഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില വർധിച്ച സാഹചര്യത്തിൽ മാർക്കറ്റിൽ ഇറച്ചിവില ഉയരാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറഞ്ഞു. ഓണത്തിന് ഒരാഴ്‌ചമാത്രം ശേഷിക്കെ, ഇറച്ചിവില ദിവസവും കൂടുന്നത് വ്യാപാരികളെ ആശങ്കയിലാക്കി.
ഇതരസംസ്ഥാനത്തെ ഫാമിൽ ഒരുകിലോ കോഴിയുടെ വില 110 രൂപയായാണ് ഉയർന്നത്. ഇപ്പോൾ ഒരുകിലോ കോഴിക്ക് 140 രൂപയാണ് കേരളത്തിലെ ചില്ലറ വിൽപ്പനവില. തമിഴ്‌നാട്ടിലെ ഫാമുകളിൽ ദിവസവും വിലവർധിക്കുന്നതിനാൽ ഓണക്കാലത്ത് ചിലപ്പോൾ ഒരുകിലോക്ക് 200 രൂപ മുതൽ 220രൂപവരെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു. രണ്ടാഴ്‌ച മുമ്പ് ചില്ലറ വില കിലോയ്ക്ക് 105 വരെയായി താഴ്‌ന്നിരുന്നു.
കേരളത്തിലെ ഫാമുകൾക്ക് നഷ്ടക്കണക്ക്
കേരളത്തിൽ പല ഭാഗങ്ങളിലും കോഴിഫാം ഉണ്ടെങ്കിലും കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കൂടിയതിനാൽ പലരും ഓണം ലക്ഷ്യമിട്ട് കൃഷി തുടങ്ങിയില്ല. കേരളത്തിലെ ഫാം മേഖലയെ തകർക്കാൻ കോഴിക്കുഞ്ഞുങ്ങളുടെ വില വർധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തമിഴ്നാട് ലോബിയും ഇടനിലക്കാരും തിരിച്ചറിയുന്നു. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില തമിഴ്നാട് ലോബി 50 രൂപ വരെയാണ് ഉയർത്തിയത്. എന്നാൽ, തമിഴ്നാട്ടിലെ ഫാമുകൾക്ക് 20 രൂപയ്ക്കുള്ളിൽ നൽകും.
കേരളത്തിലേക്ക് 80 ശതമാനം കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. 40 ദിവസത്തിനുളിൽ രണ്ടരക്കിലോവരെ തൂക്കംവയ്ക്കുന്ന കുഞ്ഞുങ്ങളെയാണ് കേരളത്തിലെ ഫാമുടമകൾ വാങ്ങുന്നത്. കുഞ്ഞുങ്ങളുടെ വില വർധിപ്പിച്ചതോടെ മുട്ടകൊണ്ടുവന്ന് വിരിയിക്കാൻ കേരളത്തിലെ കർഷകർ ശ്രമിച്ചപ്പോൾ മുട്ടയുടെ വിലയും കൂട്ടി.
കോഴിത്തീറ്റക്കുള്ള വിലയും ഇരട്ടിയലധികം കൂട്ടിയതും കേരളത്തിലെ ഫാമുടമകൾക്ക് വിനയായി. 50 കിലോയുള്ള ഒരുചാക്ക് തീറ്റയുടെ വില 1,200ൽനിന്നും 2,500 രൂപയായാണ് ഉയർത്തിയത്. 35-40 ദിവസത്തിൽ 3.5 കിലോ തീറ്റവേണം ഒരുകോഴിക്ക്.
കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ കണക്കാക്കിയാൽ ഒരുകിലോ കോഴി ഉൽപ്പാദിപ്പിക്കാൻ 95 മുതൽ 105 രൂപ വരെ ചെലവാകുമെന്ന് ഫാമുടമ ജയൻ കാടകം പറഞ്ഞു. കാസർകോട് ജില്ലയിൽ മാത്രം അമ്പതോളം ഫാമുകളിൽ ഓണം സീസൺ ലക്ഷ്യമിട്ട് കോഴികളെ വളർത്തിയിട്ടില്ല. ഒരുകുഞ്ഞിന് 40 രൂപവരെ നൽകി വാങ്ങി 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ കർഷകർക്ക് ചെലവുതുകപോലും തിരിച്ചുകിട്ടുന്നില്ലെന്നും ജയൻ പറഞ്ഞു.
Kerala
വിമാനയാത്രയ്ക്കിടെ ശ്വാസതടസം;11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പമെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലാണ് ദാരുണ സംഭവം നടന്നത്.വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‍മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
Kerala
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു; മരണപെട്ടവരായി കണക്കാക്കി ഉത്തരവിറക്കും
വയനാട്: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹ ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകളും ശേഖരിച്ചിരുന്നു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡി.എൻ.എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹ ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹ ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു. അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു.99 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ ഇപ്പോൾ അംഗീകരിച്ചത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റെവന്യൂ ദുരന്ത നിവാരണം പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരണപെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.സർക്കാർ ഉത്തരവിന്റ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് നൽകും. ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മരണം രജിസ്റ്റർ ചെയ്തു മരണസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Kerala
‘വഴിപാട് പോലെ കൈക്കൂലി’,ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ഗതാഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ
പാലക്കാട്:കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു