പേരാവൂർ ടൗണിൽ പുതിയ ഓട്ടോ സ്റ്റാൻഡ്; അനധികൃതമെന്ന് പരാതി

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യമില്ലാത്ത പേരാവൂർ ടൗണിൽ പുതിയ ഓട്ടോസ്റ്റാൻഡ് അനുവദിച്ചതിനെതിരെ പരാതി.
കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് മുൻ വശത്താണ് 18-ാം നമ്പർ ഓട്ടോ സ്റ്റാൻഡെന്ന ബോർഡ് സ്ഥാപിച്ച് ഓട്ടോറിക്ഷകൾ നിർത്തിയിടുന്നത്.
പൊതു പ്രവർത്തകനായ അരിപ്പയിൽ മജീദ് അനധികൃത ഓട്ടോ സ്റ്റാൻഡിനെതിരെ പഞ്ചായത്തിൽ പരാതി നല്കിയിട്ടുണ്ട്.സി.ഐ.ടി.യുവിന്റെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
ദിനം പ്രതി കൂടുതൽ ഉപഭോക്താക്കളെത്തുന്ന പേരാവൂർ ടൗണിൽ വാഹന പാർക്കിങ്ങിന് സൗകര്യങ്ങളില്ല.ഓട്ടോത്തൊഴിലാളികൾ വർദ്ധിക്കുന്നതിനനുസരിച്ച് ഓട്ടോ പാർക്കിങ്ങും ബുദ്ധിമുട്ടിലാണ്.
എന്നാൽ,പഞ്ചായത്ത് പരിധിയിൽ 17 സ്റ്റാൻഡുകളാണ് നിലവിലുള്ളതെന്നും പുതുതായി സ്റ്റാൻഡിന് അനുമതി ലഭിച്ചിട്ടില്ലെന്നും ഓട്ടോ-ടാക്‌സി യൂണിയൻ(സി.ഐ.ടി.യു) ഡിവിഷൻ പ്രസിഡന്റ് കെ.ജെ.ജോയിക്കുട്ടി ന്യൂസ് ഹണ്ട് ഓണലൈനിനോട് പറഞ്ഞു.സംഭവത്തിൽ അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.