വിവിധ അറിയിപ്പുകൾ

വാക് ഇന്‍-ഇന്റര്‍വ്യൂ
കണ്ണൂർ: മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍). താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് എം സി സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകുക.
തത്സമയ പ്രവേശനം
കണ്ണൂർ: കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്കില്‍ ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം നിലവിലുള്ള ഒഴിവുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകളും അടക്കേണ്ട ഫീസും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005082, 8129642905.
ടീച്ചര്‍ ട്രെയിനിങ് കോഴ്സ്
കണ്ണൂർ: കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നടത്തുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സിനും (യോഗ്യത: എസ്എസ്എല്‍സി),ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിനും (യോഗ്യത: പ്ലസ്ടു) അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9072592458, 0490 2321888.
സീറ്റ് ഒഴിവ്
കണ്ണൂർ: എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷത്തില്‍ ബി എസ് സി ഫിസിക്സ്, ബി എ ഹിന്ദി, ബി എ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 24ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0467 2241345.
കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ്ഒഴിവ്
കണ്ണൂർ: ഏഴിമല കേന്ദ്രീയ വിദ്യാലയത്തിൽ ബാൽ വാടിക 3 യിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർക്ക് 2023 മാർച്ച് 31ന് 5 വയസ് പൂർത്തിയാവണം. 6 വയസ് തികയാൻ പാടില്ല. താൽപര്യമുള്ള രക്ഷിതാക്കൾ വിദ്യാലയ ഓഫീസിൽ രജിസ്ടർ ചെയ്യുക. ഫോൺ 9495800741,04985 294700
ഡിപ്ലോമ കോഴ്‌സ്
കണ്ണൂർ: കണ്ണൂര്‍ ഗവ ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ക്വാളിറ്റി എഞ്ചിനീയറിങ്, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ് .എല്‍. സി, പ്ലസ്ടു, വി .എച്ച്. എസ്. ഇ, ഐ. ടി.ഐ, ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം – 33. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. ഫോണ്‍: 0471 2570471, 9846033009, 9846033001. വെബ്സൈറ്റ്: www.srccc.in.
ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്
വിനോദസഞ്ചാര വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തലശ്ശേരി പഠനകേന്ദ്രത്തില്‍ ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റികളുടെ ഒഴിവ് ആഗസ്റ്റ് 25 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ www.kittsedu.org ല്‍ ലഭിക്കും. ഫോണ്‍: 9495995415.