ഒറ്റത്തവണ തീര്‍പ്പാക്കല്‍; അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്

കണ്ണൂർ: പ്രവര്‍ത്തനം നിലച്ചതും റവന്യൂ റിക്കവറി നടപടിയിലുള്ളതും മാര്‍ജിന്‍മണി കുടിശ്ശികയുള്ളതുമായ വ്യവസായ സംരംഭങ്ങള്‍ക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ മൂന്നിനകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.
വായ്പക്കാരന്‍ മരണപ്പെടുകയും ആസ്തികള്‍ ഇല്ലാതായി സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി തുക പൂര്‍ണമായും ഒഴിവാക്കും. കൂടാതെ വായ്പകള്‍ക്ക് പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കുകയും പലിശ ആറ് ശതമാനം നിജപ്പെടുത്തി മൊത്തം പലിശയുടെ 50 ശതമാനം ഇളവും ലഭിക്കും.
പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം തുക ആദ്യ ഗഡുവായും ശേഷിക്കുന്ന തുക സെപ്റ്റംബര്‍ മൂന്നിനകം ഒന്നോ രണ്ടോ ഗഡുക്കളായി അടക്കാനും അനുമതി ലഭിക്കും. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍, സ്ഥാപനത്തിന്റെ ആസതികള്‍ നഷ്ടപ്പെട്ടവര്‍, മാര്‍ജിന്‍ മണി അടക്കാന്‍ മുടക്കം വരുത്തിയ വിഭാഗത്തില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, അതാത് ബ്ലോക്ക് മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം: 0497 2700928, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍: 9497235108, തളിപ്പറമ്പ് : 9446057465, തലശ്ശേരി: 9744222911.