നവാഗത വിദ്യാർഥികൾക്ക് സൈക്കിൾ നൽകി കടമ്പേരി എൽ.പി അധ്യാപകർ

ബക്കളം: കടമ്പേരി എൽ.പി സ്കൂളിൽ ഈ വർഷം ചേർന്ന 21 വിദ്യാർഥികൾക്കും അധ്യാപകരുടെ വക സൈക്കിൾ വിതരണം ചെയ്തു.ആന്തൂർ നഗരസഭാ അധ്യക്ഷൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ടി.കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.കെ.സന്തോഷ്, പ്രധാനാധ്യാപകൻ പി.രഞ്ജിത്ത്, രഹ്ന ബാലൻ എന്നിവർ പ്രസംഗിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓണക്കോടി വിതരണവും അടുത്ത ദിവസം നടക്കും. വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി, കായികപരിശീലനം, കലാപരിശീലനം എന്നിവയും നടക്കും.
കെ.ഷാജു ചെയർമാനായും പി.രഞ്ജിത്ത് കൺവീനറായും പ്രവർത്തിക്കുന്ന സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.