കണ്ണൂരിൽ ഗ്രേഡ് എസ്.ഐ സുഹൃത്തിനെ വിറകു കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Share our post

കണ്ണൂർ: മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ. ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽവെച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവൻറെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പോലീസ് കസ്റ്റഡിയിലാണ്.

പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇവർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തർക്കം മുറുകിയതോടെയാണ്‌ ദിനേശൻ വീട്ടിൽ നിന്ന് വിറകുകൊള്ളിയെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!