Connect with us

India

ഉയർന്ന വിമാന നിരക്ക്: മലയാളികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ

Published

on

Share our post

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ വേ​ന​ല​വ​ധി​ക്കു​ശേ​ഷം തു​റ​ക്കാ​നി​രി​ക്കെ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്‌ നി​ര​ക്ക് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റം. 1300 ദി​ർ​ഹം മു​ത​ൽ 2300 ദി​ർ​ഹം വ​രെ​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലാ​ണ്​ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്ക്.

ഈ ​മാ​സം 28നാ​ണ് യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു​ശേ​ഷം തു​റ​ക്കു​ക. അ​ധ്യാ​പ​ക​രും ഇ​ത​ര സ്കൂ​ൾ ജീ​വ​ന​ക്കാ​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തി​രി​കെ എ​ത്തി​യെ​ങ്കി​ലും കു​ടും​ബ​ങ്ങ​ൾ വ​രാ​നു​ണ്ട്. തി​രു​വോ​ണം 29നാ​യ​തി​നാ​ൽ, ഓ​ണം കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷി​ച്ച് സെ​പ്റ്റം​ബ​ർ ആ​ദ്യ​ത്തി​ൽ തി​രി​കെ വ​രാ​മെ​ന്ന് ക​രു​തു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ടി​ക്ക​റ്റ്‌ നി​ര​ക്ക്, സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ട​ടു​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് കു​റ​വു​വ​രു​ന്ന​ത്.

എ​ന്നാ​ൽ, ഓ​ണാ​ഘോ​ഷ​ത്തി​ന് നാ​ട്ടി​ൽ പോ​കാ​ൻ വ​രും ദി​ന​ങ്ങ​ളി​ൽ 280 ദി​ർ​ഹം മു​ത​ൽ വി​വി​ധ ടി​ക്ക​റ്റ്‌ ല​ഭ്യ​മാ​ണ്. പ​ക്ഷേ, ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് തി​രി​കെ വ​ര​ണ​മെ​ങ്കി​ൽ 1300 ദി​ർ​ഹ​ത്തി​ൽ അ​ധി​കം ടി​ക്ക​റ്റി​നാ​യി ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നാ​ട്ടി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ​യെ​ത്തി​യ പ​ല​രും 30,000 മു​ത​ൽ 40,000 ഇ​ന്ത്യ​ൻ രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റി​ന് ന​ൽ​കി​യ​ത്. നാ​ലും അ​ഞ്ചും അം​ഗ​ങ്ങ​ളു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ടി​ക്ക​റ്റി​ന് മാ​ത്ര​മാ​യി മാ​റ്റി​വെ​ക്കേ​ണ്ടി​വ​രും. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പേ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​യ​തൊ​ഴി​ച്ചാ​ൽ വ​ലി​യ ശ​ത​മാ​നം ആ​ളു​ക​ളും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് ന​ൽ​കി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

യു.​എ.​ഇ-​കേ​ര​ള സെ​ക്ട​റി​ൽ സ​ർ​വി​സു​ക​ൾ കു​റ​യു​ന്ന​ത് തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും ആ​ഘോ​ഷ സീ​സ​ണി​ലും ഗ​ൾ​ഫ് സെ​ക്ട​റി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന നി​ര​ക്കു​ക​ൾ വ​ർ​ധി​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം പ്ര​വാ​സി​ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

കു​റ​ഞ്ഞ നി​ര​ക്കി​ൽ ക​ണ​ക്ഷ​ൻ ​​ഫ്ലൈ​റ്റി​ന് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്ത പ​ല​രും പ​ത്തും പ​തി​ന​ഞ്ചും മ​ണി​ക്കൂ​ർ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കാ​ത്തി​രു​ന്നാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

മും​ബൈ​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ്‌ ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് ടി​ക്ക​റ്റി​ന് ഉ​യ​ർ​ന്ന നി​ര​ക്ക് ന​ൽ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ, ആ ​മാ​ർ​ഗം ഉ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ടു​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്ത​താ​യി അ​ധ്യാ​പ​ക​രാ​യ ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ ന​സീ​റും അ​ൽ​ഐ​നി​ലെ സ​ജീ​റും പ​റ​ഞ്ഞു.

പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ്​ ഫോ​റം പോ​ലു​ള്ള നാ​ട്ടി​ലെ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നി​ര​ന്ത​ര ആ​വ​ശ്യ​മാ​ണ് തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന​ത്.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റി​ന് ശ്ര​മി​ക്കു​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പ​നം എ​ങ്ങു​മെ​ത്താ​ത്ത​തും വ​രും​സീ​സ​ണു​ക​ളി​ലും പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് തു​ട​ർ​ട​ന്നു​കൊ​ണ്ടേ​യി​രി​ക്കും എ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ്.


Share our post

India

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.

99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.

ഫലം അറിയാന്‍

https://www.cbse.gov.in/

https://cbseresults.nic.in/

https://results.cbse.nic.in/


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡി​ഗോയും

Published

on

Share our post

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ​ഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡി​ഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡി​ഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡി​ഗോ നിർദേശിച്ചു.


Share our post
Continue Reading

Trending

error: Content is protected !!