31 ലക്ഷം രൂപയുമായി ഒരാളെ എക്സൈസ് പിടികൂടി

കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി. ജനാർദ്ദനനും പാർട്ടിയും പെരിങ്ങത്തൂരിൽ നടത്തിയ പട്രോളിങ്ങിൽ 31 ലക്ഷം രൂപയുമായി ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി അനിൽ കദം (29) എന്നയാളാണ് എക്‌സൈസിന്റെ പിടിയിലായത്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.സി. ഷിബു, പി. അനിൽകുമാർ, സിവിൽ എക്സൈസ്ഓ ഓഫീസർമാരായ ടി.കെ. ഷാൻ, ആർ.എസ്. വിഷ്ണു, പി. സോൾദേവ് എന്നിവർ പങ്കെടുത്തു.