അസുഖ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

പേരാവൂർ: അസുഖ ബാധിതയായ വേക്കളം പുളിഞ്ചോടിലെ പുലപ്പാടി സാവിത്രി (53) സുമനസുകളിൽ നിന്ന് സഹായം തേടുന്നു. കാൻസർ ബാധിച്ച് ഏറെ നാളുകളായി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് സർക്കാരിന്റെ കാരുണ്യ ഫണ്ടിലാണ് ഇതുവരെ ചികിത്സ ലഭിച്ചിരുന്നത്.
ഫണ്ട് തീർന്നതിനാൽ തുടർ ചികിത്സക്ക് സഹായമാവശ്യമാണ്. കോളയാട് പഞ്ചായത്തിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ നാട്ടുകാർ ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് പേരാവൂർ ശാഖയിലെ 17090100070194 എന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം. ഐ.എഫ്.എസ്.സി FDRL0001709. ഗൂഗിൾപേ: 8078050244.