Kannur
വിവാഹ പൂർവ കൗൺസലിങ് നിർബന്ധമാക്കണം: വനിതാകമ്മീഷൻ

കണ്ണൂർ: വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്‌തതായി കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിവാഹപൂർവ കൗൺസലിങിന് വിധേയമായതിന്റെ സർട്ടിഫിക്കറ്റുകൾ കൂടി വിവാഹ രജിസ്ട്രേഷൻ സമയത്ത് പരിഗണിക്കണമെന്ന് കമീഷൻ നിർദേശിച്ചതായും സതീദേവി പറഞ്ഞു. ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാകമീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
കമീഷൻ സിറ്റിങിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണൽ ഓഫീസിലും കൗൺസലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗൺസലർമാരുടെ സേവനവും പ്രയോജനപ്പെടുത്താം. അദാലത്തിൽ പരിഗണിച്ച പരാതികളിൽ ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഏറെയും.
പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ വൈകുന്ന കേസുകളുമുണ്ട്. ജാഗ്രതാ സമിതി ശക്തിപ്പെടുത്താൻ ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾ വഴി 144 പരിശീലന പരിപാടികൾ നൽകും. മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ജാഗ്രതാ സമിതികൾക്ക് 50,000 രൂപ പുരസ്‌കാരം നൽകും.
56 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഒമ്പത് പരാതികൾ തീർപ്പാക്കി. ഏഴ് പരാതികളിൽ പോലീസിനോട് റിപ്പോർട്ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കായി മാറ്റി. 39 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
വനിത കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, പാനൽ അഭിഭാഷകരായ അഡ്വ. പ്രമീള, അഡ്വ. ചിത്തിര ശശിധരൻ, കൗൺസലർ മാനസ, വുമൺ പോലീസ് സെൽ ഉദ്യോഗസ്ഥർ, വനിത കമ്മിഷൻ ജീവനക്കാരായ വൈ .എസ് പ്രീത, വി. ഷീബ എന്നിവരും പങ്കെടുത്തു.
Kannur
മുഴപ്പിലങ്ങാട്ട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് എസ്.ഡി.പിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റി.മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിൻ്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kannur
പി.പി.ദിവ്യയെ ന്യായീകരിച്ച സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബുവിനെതിരെ നടപടി


കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ്ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവിവാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. ‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടുമുതൽ അദ്ദേഹത്തിനുനേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ്ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.
ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.
Kannur
കൊടും ചൂട് തുടരും


കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്