ജീവിതം പൂക്കൾക്കൊപ്പം

കണ്ണൂർ : കണ്ണൂർ പഴയ ബസ്‌സ്റ്റാന്റിന് സമീപത്തെ എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിന്റെ വരാന്തയിൽ നാലുപതിറ്റാണ്ടായി അനിൽകുമാർ പൂക്കൾ വിൽക്കാൻ തുടങ്ങിയത്.
ഓണം കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ ജീവിതം പൂക്കൾക്കൊപ്പമാണ്. അമ്മാവൻ ഹരിദാസൻ ഇതേ സ്ഥലത്ത് പൂക്കച്ചവടക്കാരനായിരുന്നു. ഇദ്ദേഹത്തിനെ സഹായിക്കാനാണ് അനിൽകുമാറെത്തിയത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കച്ചവടം സ്വയം ഏറ്റെടുത്തു.
മൈസൂരുവിൽ നിന്നാണ് പൂക്കൾ കൊണ്ടുവരുന്നത്. ഓണക്കാലത്ത് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കൃഷിക്കാർ പൂക്കൾ നേരിട്ട് എത്തിക്കാൻ തുടങ്ങിയതോടെ കച്ചവടം ഗണ്യമായി കുറഞ്ഞു. തിലാന്നൂരിലാണ് ഇദ്ദേഹത്തിന്റെ താമസം.
ഭാര്യ രേഷ്മ. ഗവേഷണവിദ്യാർഥിനിയായ ഐശ്വര്യ, ബിരുദ വിദ്യാർഥിനിയായ അശ്വതി എന്നിവർ മക്കൾ.അനിൽകുമാർ പൂവിൽപ്പനയിൽ.