പേരാവൂരിൽ കുടുംബശ്രീയുടെ എള്ള് കൃഷിയും കരനെൽ കൃഷിയും

പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബംഗ്ലക്കുന്ന്-പെരിങ്ങാനം റോഡരികിൽ എള്ള് കൃഷിയും നെൽകൃഷിയും തുടങ്ങി.രണ്ടാം വാർഡിലെ അർത്ഥന ജെ.എൽ.ജി തുടങ്ങിയ കൃഷി പഞ്ചായത്ത് പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.രണ്ടാം വാർഡ് മെമ്പർ വി.എം.രഞ്ജുഷ, കൃഷി ഓഫീസർ എം.എം.സാന്ദ്ര, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ എം.പി.സ്‌നേഹ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷാനി ശശീന്ദ്രൻ,വളകുന്നോൻ രാജൻ, എം.ആശ്രിത് ,തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഒന്നര ഏക്കർ സ്ഥലത്താണ് എള്ളും കരനെൽ കൃഷിയും ചെയ്യുന്നത്.