കാക്കയങ്ങാടിനും.. കൂത്തുപറമ്പിനും.. തളിപ്പറമ്പിന് ശേഷം ചക്കരക്കല്ലിലും…ഓൺലൈൻ കമ്പനിയുടെ തട്ടിപ്പിൽ നിരവധി പേർ ഇരയായി

Share our post

ഇരയായവരിൽ ചക്കരക്കല്ലിലെ പാരലൽ കോളേജ് അധ്യാപകൻ മുതൽ പൊലീസുകാർ വരെ. ചക്കരക്കല്ലിലെ പ്രമുഖ ജ്വല്ലറി ഉടമക്ക് നാൽപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. വീട്ടമ്മമാർ, കച്ചവടക്കാർ, സർക്കാർ ജീവനക്കാർ, കൂലി തൊഴിലാളികൾ എന്നിവർക്കെല്ലാം ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്നതെന്ന് പറയുന്ന എം. ടി. എഫ്. ഇ കമ്പനി മണി ചെയിൻ മാതൃകയിലാണ് ആളുകളെ ആകർഷിച്ചത്.

ഓൺലൈൻ കച്ചവടത്തിന് ആണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ചേർത്തിരുന്നത്. ആദ്യ ഘട്ടത്തിൽ വൻ ലാഭം കിട്ടിയിരുന്നു.

രു ലക്ഷം നിക്ഷേപിച്ചവർക്ക് ദിവസം 3,000 രൂപ വരെ കിട്ടി. നിരവധി ഏജന്റുമാരുമുണ്ട്‌. മൂന്ന് ദിവസം മുമ്പു വരെ മൊബൈൽ ആപ്പ് കൃത്യമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കമ്പനി പൂട്ടിയതായാണ് വിവരം.

ഇതിന് മുമ്പ് കാക്കയങ്ങാടും…

കൂത്തുപറമ്പ്…തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!