Kannur
പ്രവാസികൾക്ക് കണ്ണൂരിൽ ആഗോള നിക്ഷേപക സംഗമം

കണ്ണൂർ: ജില്ലയിൽ സംരംഭം തുടങ്ങാൻ സന്നദ്ധരായ പ്രവാസികളെ ലക്ഷ്യമിട്ട് കണ്ണൂരിൽ ആഗോള നിക്ഷേപക സംഗമം നടത്തും. ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബർ 19, 20 തീയതികളിലാണ് നിക്ഷേപക സംഗമം നടത്തുകയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾ നടത്തുന്ന കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർ സംഗമത്തിൽ പങ്കെടുക്കും.
ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്നോളജി, വിദ്യാഭ്യാസം, റീട്ടെയിൽ, കയറ്റുമതി, സേവന മേഖലകൾ, മറ്റു വ്യാപാര ശൃംഖലകൾ ഉൾപ്പെടെ കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് നിക്ഷേപക സംഗമത്തിന്റെ പ്രധാന ആകർഷണം. പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ പാനൽ ഉൾപ്പെടുന്ന സെഷനുകളും ഉണ്ടാകും.
പ്രവാസി സംരംഭകർക്ക് അവരുടെ സ്വപ്ന പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. വിദ്യാസമ്പന്നരായ തലമുറക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്ന സാഹചര്യവും സൃഷ്ടിക്കാനാകും. കണ്ണൂരിന്റെ ഉൽപന്നങ്ങൾക്കും ആശയങ്ങൾക്കും ആഗോളതലത്തിൽ സ്വീകാര്യത വർധിപ്പിക്കാനും ഈ സംഗമം വഴി സാധിക്കും. കണ്ണൂരിന്റെ വ്യവസായ സംരംഭകത്വ സാധ്യത പഠനം നടത്തി വിശദമായ റിപ്പോർട്ട് തയാറാക്കി സംഗമത്തിൽ അവതരിപ്പിക്കും.
സെപ്റ്റംബർ 15 വരെ രജിസ്റ്റർ ചെയ്യാം
പദ്ധതികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പദ്ധതിരേഖ സമർപ്പിച്ച് ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ഇതിനായുള്ള സമിതിയുടെയും അനുവാദം വാങ്ങണം.
നിക്ഷേപം ആവശ്യമുള്ള എൻ.ആർ.ഐ അല്ലാത്തവർക്കും പ്രൊജക്ട് അവതരിപ്പിക്കാം. പരിപാടിക്കായി ജനപ്രതിനിധികളും വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരുമടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിക്കും.
പരിപാടിയിൽ പങ്കെടുക്കുന്ന നിക്ഷേപകർക്കും ബിസിനസുകാർക്കും സെപ്റ്റംബർ 15 വരെ https://forms.gle/8ZBCghqozP4b7VDz9 എന്ന ഗൂഗിൾഫോം വഴി രജിസ്റ്റർ ചെയ്യാം.
രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തിൽ മന്ത്രിമാരും പ്രമുഖ ബിസിനസ് നേതാക്കളും വിവിധ വകുപ്പ് മേധാവികളും സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്. ഷിറാസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുല്ലത്തീഫ്, ജില്ല വ്യവസായ കേന്ദ്രം മാനേജർ പി.വി. രവീന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു.
നിക്ഷേപകർക്ക് അനുകൂല നിലപാട് -പി.പി. ദിവ്യ
നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് ജില്ല പഞ്ചായത്ത് കൈക്കൊള്ളുകയെന്നും ഇതിനുള്ള എല്ലാ അപേക്ഷകൾക്കും ഏകജാലക സംവിധാനം ഒരുക്കിയതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നിക്ഷേപകർക്ക് പ്രയാസമുണ്ടാക്കുന്ന സമീപനമുണ്ടായാൽ കർശന നടപടിയെടുക്കും. അത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനമുണ്ടെന്നും അവർ പറഞ്ഞു.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്