Connect with us

Kannur

വിവിധ വിളകളാൽ സമ്പന്നം ഈ ‘ചെറുവനം’

Published

on

Share our post

പയ്യന്നൂർ : വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും കവുങ്ങിൽ പടർന്ന കുരുമുളക് വള്ളികൾ, വാഴകൾ, മഞ്ഞൾ, തെങ്ങ്, വീടിനോട് ചേർന്നുള്ള കൂട്ടിൽ അലങ്കാര പക്ഷികളുടെ കലപില ശബ്ദം, മുറ്റത്ത്‌ നാടൻ കോഴികൾ. കരിവെള്ളൂർ– പെരളം പഞ്ചായത്തിലെ കുടുവകുളങ്ങരയിൽ ടി. കൃഷ്‌ണ പൊതുവാളിന്റെ വീട്ടുവളപ്പിൽ കാർഷിക കാഴ്‌ചകൾ പലതാണ്‌. 

കുഞ്ഞമ്പു നായരുടെയും തളിയിൽ മാണിയമ്മയുടെയും മകനായ കൃഷ്‌ണ പൊതുവാൾ ചെറുപ്പംമുതൽ അച്ഛനോടൊപ്പം കാർഷിക ജോലി ചെയ്‌തു തുടങ്ങി. ചെങ്കൽ മേഖലയിൽ ജോലി ചെയ്യുന്നതിനിടയിലും കൃഷിയെ കൈവിട്ടില്ല. നെല്ല്, വാഴ, കവുങ്ങ്, കശുമാവ്, കുരുമുളക്, മഞ്ഞൾ, ചേന, റബർ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നു. 

പശുക്കൾ കുറെ ഉണ്ടായിരുന്നെങ്കിലും പരിപാലനം പ്രശ്‌നമായതിനാൽ ഇപ്പോൾ ഒന്നുമാത്രം. അതിരാവിലെ എഴുന്നേറ്റ്‌ കൃഷിപ്പണി തുടങ്ങും. കാലാവസ്ഥ വ്യതിയാനം കാരണം ഇത്തവണ നെൽകൃഷി ചെയ്യാനായില്ല. ഒരേക്കർ വയലിലായിരുന്നു നെൽകൃഷി ചെയ്‌തിരുന്നത്. നെല്ല് കൊ‌യ്‌തെടുത്തു കഴിഞ്ഞാൽ വയലിൽ പച്ചക്കറി കൃഷിയിറക്കും. കഴിഞ്ഞ വർഷം 70 കിലോയോളം മഞ്ഞൾ ഉണക്കി വിൽപ്പന നടത്തി. കവുങ്ങും തെങ്ങും കൃഷി ചെയ്യുന്നുണ്ട്‌. മണ്ണറിഞ്ഞ്‌ വിത്തിട്ടാൽ പൊന്നു വിളയിക്കാൻ കഴിയുമെന്നാണ് എഴുപത്തിയാറുകാരനായ കൃഷ്‌ണ പൊതുവാളിന്റെ അഭിപ്രായം. കാട്ടുപന്നി ശല്യം കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. 

ഭാര്യ ജാനകിയും നല്ലൊരു കർഷകയാണ്. സി.പി.എം കണിയാൻകുന്ന് ബ്രാഞ്ചംഗവും കർഷകസംഘം പെരളം നോർത്ത് വില്ലേജ് പ്രസിഡന്റുമാണ്‌ കൃഷ്‌ണ പൊതുവാൾ.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

ക​ണ്ണൂ​ർ: സ​ർ​ക്കാ​റും വി​വി​ധ സം​ഘ​ട​ന​ക​ളും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ 13 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യി. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് തു​ട​രു​മ്പോ​ൾ ​പ​റ്റി​ക്ക​പ്പെ​ടാ​ൻ ത​യാ​റാ​യി കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ടു​വ​രു​ന്ന കാ​ഴ്ച​യാ​ണ്.

ഏ​ഴ് പ​രാ​തി​ക​ളി​ൽ സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം, ചൊ​ക്ലി, ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രേ​ഡി​ങി​നാ​യി പ​ണം കൈ​മാ​റി​യ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ടെ​ല​ഗ്രാം വ​ഴി ട്രേ​ഡി​ങ് ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം നി​ക്ഷേ​പി​ച്ച പ​ണ​മോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ചൊ​ക്ലി സ്വ​ദേ​ശി​നി​ക്ക് 2.38 ല​ക്ഷ​മാ​ണ് ന​ഷ്ട​മാ​യ​ത്. വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം ക​ണ്ട് ഷോ​പി​ഫൈ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക്ക് 68,199 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. പ​രാ​തി​ക്കാ​ര​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​രാ​തി​ക്കാ​ര​ന്റെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​നി​ക്ക് 19,740 രൂ​പ ന​ഷ്ട​മാ​യി. വാ​ട്സ് ആ​പ് വ​ഴി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നാ​യി പ്ര​തി​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ന​ല്‍കി​യ ശേ​ഷം പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്വ​ദേ​ശി​ക്ക് 9001രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​രി​യെ എ​സ്.​ബി.​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഓ​ഫി​സി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​ളി​ക്കു​ക​യും ഡി-​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന ഡെ​ബി​റ്റ് കാ​ർ​ഡി​ന്റെ വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും ക​ര​സ്ഥ​മാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.ഒ.​എ​ൽ.​എ​ക്സി​ൽ പ​ര​സ്യം ക​ണ്ട് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​ന്ന​തി​നാ​യി വാ​ട്സ് ആ​പ് വ​ഴി ചാ​റ്റ് ചെ​യ്ത് അ​ഡ്വാ​ൻ​സ് ആ​യി പ​ണം ന​ല്‍കി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് 26000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന ഫേ​സ്ബു​ക്ക് വ​ഴി ബ​ന്ധ​പ്പെ​ട്ട് വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​ടെ 25,000 രൂ​പ ത​ട്ടി.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ൾ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ​റ്റി നി​ര​ന്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൈ​ബ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.


Share our post
Continue Reading

Trending

error: Content is protected !!