യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി .കെ ഫവാസ് (32) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.
ഭാര്യ വീട് ആയ മംഗലാപുരത്ത് നിന്നും നാട്ടിലെക്ക് വരുന്നതിനിടെയായിരുന്നു അപകടം. പുതിയങ്ങാടിയിലെ അബ്‌ദുറഹ്‌മാൻ – ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങൾ: ഫാരിസ്, ഫാസില, ഫെമീല. മൃതദേഹം പരിയാരം ഗവർമെന്റ് മെഡിക്കൽ കോളേജിൽ.