എസ്.എൻ.ജി.എൻജി. കോളേജിൽ ബി.ടെകിന് സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ : ശ്രീ നാരായണ ഗുരു കോളേജ് ഒഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ബി ടെകിന് സ്പോട്ട് അഡ്മിഷൻ സൗകര്യം ഒരുക്കുന്നു.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എന്നീ ബിടെക് ബ്രാഞ്ചുകളിൽ കീം അലോട്ട്മെന്റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് 23, 24, 25, 26 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നത്.
പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ 45 ശതമാനം മാർക്ക് നേടിയവർക്ക് പങ്കെടുക്കാo. . കീം പ്രവേശനപരീക്ഷ എഴുതാത്തവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഫോൺ : 9188452440 , 7907577204.