Kannur
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പാലിയേറ്റിവ് ഒ.പി, ഐ.പി വാർഡ് ഒരുങ്ങി

ചക്കരക്കല്ല്: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ആദ്യമായി സ്പെഷാലിറ്റിയോടുകൂടിയുള്ള ഫിസിയോതെറപ്പി, സൈക്കോളജിസ്റ്റ് എന്നിവയോടെ പാലിയേറ്റിവ് വാർഡ് സജ്ജമായി.
40 കിടക്കകളുള്ള പാലിയേറ്റിവ് ഒ.പി, ഐ.പി വാർഡിന്റെ ഉദ്ഘാടനം ജനറൽ മാനേജർ ഡോ. സാജിദ് ഒമറിന്റെ അധ്യക്ഷതയിൽ ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ഡോ. സുരേഷ് കുമാർ നിർവഹിച്ചു.
കെ.ജെ ലീലാമ്മ, ഡോ. ബിഥുൻ ബാലൻ കുന്നുമ്മൽ, ഡോ.വിദ്യാധർ റാവു, നാരായണൻ പുതുക്കുടി, സുനിൽ മാങ്ങാട്ടിടം, ഷക്കീർ മൗവ്വഞ്ചേരി, ടി.പി രാജീവൻ, ജമീൽ അഞ്ചരക്കണ്ടി, ഷാഹുൽ ഹമീദ്, എ.കെ. സുരേന്ദ്രൻ, ടി. അനശ്വര എന്നിവർ സംസാരിച്ചു.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ


കണ്ണൂർ: മയക്കുമരുന്ന് വിൽപന കാരിയർമാരായ കമിതാക്കളെ കണ്ണൂരിൽ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി.കണ്ണൂർ കാപിറ്റൽ മാളിന് സമീപത്തെ മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത മയക്കുമരുന്ന് വിൽപനക്കരായ താവക്കര ബസ് സ്റ്റാൻഡിനു സമീപം ഫാത്തിമാസിൽ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി വയലിൽ ഹൗസിൽ അനാമിക (26) എന്നിവരെയാണ് ഇന്നലെ രാത്രി 11.30ഓടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. നിഹാദിൽ നിന്ന് 2.72 ഗ്രാം എം.ഡി.എം.എയുംഅനാമികയിൽ നിന്ന് .22 മില്ലി ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.പോലീസ് ലോഡ്ജിൽ പരിശോധനയ്ക്കെത്തിയപ്പോൾ ഇറങ്ങിയോടിയ ഇരുവരെയും ലോഡ്ജിന് താഴെ നിന്നാണ് പിടികൂടിയത്. നിഹാദിനെ കീഴ്പ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്.യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.
Kannur
എഴുപതിലും കതിവന്നൂർ വീരനാകാൻ നാരായണ പെരുവണ്ണാൻ


കണ്ണൂർ: കുടിപ്പകയാൽ കുടകർ ഒളിച്ചിരുന്ന് ചതിയിലൂടെ അരിഞ്ഞുവീഴ്തപ്പെട്ട മന്ദപ്പനെന്ന യുവാവാണ് കതിവനൂർ വീരനെന്ന ദൈവക്കരുവായി പീഠവും പ്രതിഷ്ഠയും കോലരൂപവും നേടി ആരാധിക്കപ്പെടുന്നത്. പടയിൽ കുടകരെ മടക്കിയ പോരാളിയുടെ കോലം ധരിക്കുന്നവർക്ക് നല്ല മെയ് മഴക്കവും മനോബലവും കായബലവും അദ്ധ്വാനവും വേണം. എഴുപതാം വയസിൽ ഒരിക്കൽ കൂടി കതിവനൂർ വീരൻ കോലമണിയുകയാണ് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഇ.പി. നാരായണ പെരുവണ്ണാൻ
കതിവന്നൂർ വീരൻ തെയ്യത്തിന്റെ ആദ്യസ്ഥാനമായി കരുതുന്ന മട്ടന്നൂരിനടുത്ത കൊടോളിപ്രം ആമേരി പള്ളിയറയിലാണ് ഇന്ന് പുലർച്ചെ നാരായണ പെരുവണ്ണാൻ കോലമണിയുന്നത്. ആമേരി പള്ളിയറയിൽ കതിവന്നൂർ വീരൻ കോലം കെട്ടിയാടിയ കനലാടിയാണ് നാരായണ പെരുവണ്ണാൻ. നാല് വയസ്സിൽ തുടങ്ങിയ തെയ്യാട്ടജീവിതത്തിലെ നേട്ടങ്ങൾ കണക്കാക്കിയാണ് രാജ്യം നാരായണപെരുവണ്ണാന് പദ്മശ്രീ സമ്മാനിച്ചത്. കതിവന്നൂർ വീരൻ തെയ്യം അവതരിപ്പിക്കുന്നതിൽ മികവ് കണക്കിലെടുത്ത് ജയരാജിന്റെ ‘കളിയാട്ടം’ സിനിമയിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. മുച്ചിലോട്ട് ഭഗവതി, പുതിയഭഗവതി, നെടുബാലിയൻ ദൈവം, തായ്പരദേവത തുടങ്ങി ഒട്ടേറെ തെയ്യങ്ങൾ കെട്ടിയാടിയ പ്രശസ്തിയും ഇദ്ദേഹത്തിനുണ്ട്.
യു.എ.ഇയിലെ അജ്മാനിൽ മാക്കപ്പോതി കെട്ടിയാടിയതിന്റെ പേരിൽ പെരുവണ്ണാന് ചില കാവധികാരികൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൂർണമായ അനുഷ്ഠാനങ്ങളോടെയാണ് താനും സംഘവും മാക്കപ്പോതി തെയ്യം കെട്ടിയാടിയതെന്നാണ് പെരുവണ്ണാന്റെ വിശദീകരണം.വടക്കെ മലബാറിൽ നിന്നുള്ള ഭക്തരായ പ്രവാസികളാണ് അവിടെ കളിയാട്ടം സംഘടിപ്പിച്ചതെന്നും പണ്ടുകാലം തൊട്ടെ മാക്കപ്പോതിയെ കാവുകൾക്ക് പുറത്ത് വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി കെട്ടിയാടി വരാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതൊക്കെ അറിയാവുന്ന ചിലർ തെയ്യം കലകൾക്ക് അളവറ്റ സംഭാവനകൾ നല്കിയ ഒരു കോലധാരിക്ക് വിലക്കേർപ്പെടുത്തിയതിലെ നീതികേടും പൊതുവെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ശരീരവും മനസും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാർ തങ്ങളുടെ തെയ്യാട്ട ജീവിതത്തിൽ അനുവർത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നത്. എന്നാൽ, എഴുപതാം വയസിൽ ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകൾ മൂലം വർഷങ്ങളായി തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളിൽ ഈ വർഷം തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതിൽ കടുത്ത മാനോവിഷമമുണ്ട്.ഇ.പി. നാരായണ പെരുവണ്ണാൻ.
Kannur
പെരുവപ്പുഴയിൽ ഇപ്പോഴുമുണ്ട്, പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ


പെരുവ : കഴിഞ്ഞ പ്രളയ കാലത്ത് ഒഴുകിവന്ന കൂറ്റൻ മരങ്ങൾ ഇപ്പോഴും പെരുവ പുഴയിൽ തന്നെ. നിരവധി മരങ്ങളാണ് പ്രളയകാലത്ത് കടപുഴകിവീണ് പുഴയിൽ വിവിധ ഇടങ്ങളിലായി തങ്ങി നിൽക്കുന്നത്. ആദ്യം നിർമിച്ച പെരുവ കടൽക്കണ്ടം പാലവും പെരുവ പോസ്റ്റ് ഓഫിസ് നടപ്പാലവും തകർന്നത് കൂറ്റൻ മരങ്ങൾ വന്നിടിച്ചാണ്. കണ്ണവം പഴയ പാലത്തിന്റെ കൈവരി തകർന്നതും സമാന രീതിയിലാണ്. കഴിഞ്ഞ പ്രളയത്തിൽ എടയാർ നടപ്പാലം ഒഴുകിപ്പോയതിന്റെ പ്രധാന കാരണം കൂറ്റൻ മരങ്ങൾ വന്നിടിച്ചും അരികിലെ മണ്ണ് ഒഴുകി പോയതിനാലുമാണ്. ഇത്തരത്തിൽ പുഴയിൽ കിടക്കുന്ന മരങ്ങൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
മഴക്കാലത്തിനു മുൻപ് മരങ്ങൾ എടുത്തു മാറ്റിയില്ലെങ്കിൽ കടൽക്കണ്ടത്ത് പുതുതായി നിർമിച്ച പാലത്തെയും ബാധിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കൂടാതെ കഴിഞ്ഞ പ്രളയകാലത്ത് എടയാർ റഗുലേറ്റർ കം ബ്രിജിന് സമീപം കൂറ്റൻ മരങ്ങൾ തങ്ങി നിന്ന് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് എടുത്തു മാറ്റുകയായിരുന്നു. 7 കിലോ മീറ്ററോളം നീളുന്ന ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മരങ്ങൾ പൂർണമായും തങ്ങി നിൽക്കുന്നത് എടയാറിലാണ്. ഇത് റഗുലേറ്റർ കം ബ്രിജിന്റെ തകർച്ചയ്ക്കും പ്രദേശത്ത് വെള്ളം കയറുന്നതിനും കാരണമാകും. മഴക്കാലത്തിന് മുൻപ് തന്നെ മരങ്ങൾ മുഴുവൻ എടുത്തു മാറ്റുകയും പുഴയിലേക്ക് ചാഞ്ഞ മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്