Connect with us

Kerala

ട്രെയിനുകളിൽ ടിക്കറ്റില്ല; റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും 15 സർവീസും

Published

on

Share our post

പാലക്കാട്‌ : ഓണം അടുത്തിട്ടും ആവശ്യത്തിന്‌ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ ദക്ഷിണ റെയിൽവേ. തിരുവോണത്തിന്‌ ആറുദിവസം മാത്രം ശേഷിക്കെ ട്രെയിനിലും ബസ്സിനും ടിക്കറ്റ്‌ കിട്ടാതെ നെട്ടോട്ടമോടുകയാണ്‌ മറുനാട്ടിലെ മലയാളികൾ. ഓണയാത്രയ്‌ക്ക്‌ റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും 15 സർവീസും മാത്രം.

താംബരത്തുനിന്ന്‌ മംഗളൂരുവിലേക്കും തിരിച്ചും ഒരു സ്‌പെഷ്യൽ ട്രെയിൻ, കൊച്ചുവേളിയിൽനിന്ന്‌ ബംഗളൂരുവിലേക്കും തിരിച്ചും ഒന്ന്‌, ചെന്നൈയിൽനിന്ന്‌ എറണാകുളത്തേക്ക്‌ ഒന്ന്‌ എന്നിവയാണ്‌ അനുവദിച്ചത്‌. ഏറ്റവും കൂടുതൽ ജനങ്ങൾ ഓണത്തിന്‌ നാട്ടിലെത്താനുള്ളത്‌ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നാണ്‌. ഇവിടങ്ങളിലേക്ക്‌ പ്രത്യേക ട്രെയിൻ ഒന്നുപോലുമില്ല.

നിലവിലുള്ള കേരള എക്സ്പ്രസ്, ചെന്നൈ മെയിൽ, ചെന്നൈ എക്‌സ്‌പ്രസ്‌, നേത്രാവതി എക്‌സ്‌പ്രസ്‌, ഐലന്റ്‌, രപ്‌തി സാഗർ എന്നിങ്ങനെ പ്രധാന ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. ചൊവ്വമുതലേ ട്രെയിൻ ടിക്കറ്റ്‌ വെയിറ്റിങ് ലിസ്‌റ്റാണ്‌. അവസാനഘട്ടത്തിൽ കൂടിയ നിരക്കിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച്‌ തത്‌ക്കാലിന്റെയും പ്രീമിയർ തത്‌ക്കാലിന്റെയും പേരിൽ കൊള്ളയടിക്കലാണ്‌ റെയിൽവേ ലക്ഷ്യം.

ന്യൂഡൽഹിയിൽനിന്നുള്ള കേരള എക്‌സ്‌പ്രസ്‌, ഹസ്രത്ത്‌ നിസാമുദ്ദീൻ–തിരുവനന്തപുരം എക്‌സ്‌പ്രസ്‌ എന്നിവയിലൊന്നും സെപ്‌തംബർ അഞ്ചുവരെയും ടിക്കറ്റില്ല. ചെന്നൈ–തിരുവനന്തപുരം മെയിൽ, ചെന്നൈ–തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ്‌ എന്നീ ട്രെയിനുകളിൽ വെയിറ്റിങ്‌ ലിസ്‌റ്റാണ്‌. മുംബൈ ലോകമാന്യ തിലക്‌–തിരുവനന്തപുരം നേത്രാവതിയിലും ഗരീബ്‌രഥിലും സ്ഥിതി ഇതുതന്നെ.

ബംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിൽ മറ്റിടങ്ങളേക്കാൾ വെയിറ്റിങ് ലിസ്‌റ്റ്‌ നീളും. ഐലന്റ്‌ എക്‌സ്‌പ്രസിൽ 24ന്‌ വെയിറ്റിങ് ലിസ്‌റ്റ്‌ 232 ആണ്‌ 25ന്‌ 292ഉം 27ന്‌ 204മാണ്‌. 26നാകട്ടെ ക്ഷമിക്കണം എന്ന അറിയിപ്പാണ്‌ ഐ.ആർ.സി.ടി.സി വെബ്‌സെറ്റിൽ കാണിക്കുന്നത്‌. മൈസൂരു –കൊച്ചുവേളി എക്‌സ്‌പ്രസിലും 26ന്‌ ഇതേ അവസ്ഥ.

കെ.എസ്‌.ആർ.ടി.സി ദീർഘദൂര ബസ്സുകളിലും സ്വകാര്യ ബസ്സുകളിലുമെല്ലാം ടിക്കറ്റ്‌ കഴിഞ്ഞു. കൂടുതൽ ട്രെയിനുകൾ അടിയന്തരമായി അനുവദിച്ചാലേ ഓണത്തിന്‌ മറുനാട്ടുകാർക്ക്‌ നാട്ടിലെത്താനാകൂ. ഓണം കഴിഞ്ഞുള്ള യാത്രാ സ്ഥിതിയും ഇതുതന്നെ.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!