പതിനാറുകാരൻ ബൈക്ക് ഓടിച്ചു മാതാവിന് 30,000 രൂപ പിഴ

Share our post

ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്.

മാതാവിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം സ്കൂൾ വിദ്യാർത്ഥിയായ 16കാരനായ മകന് ഓടിക്കാൻ കൊടുത്തിരുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാൻ നൽകിയത് എന്ന ശിക്ഷാർഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്. ഏപ്രിൽ മൂന്നിന് കവിയൂർ പെരിങ്ങാടി റോഡിൽ അപകടകരമായി കുട്ടി ഡ്രൈവർ ഓടിച്ചു വന്ന ബൈക്ക് വാഹന പരിശോധനക്ക് ഇടെയാണ് ചൊക്ലി പോലീസ് കണ്ടെത്തിയത്.

നിർത്താതെ പോയ വാഹനം, തുടർന്ന് വണ്ടി നമ്പർ പരിശോധിച്ച് മനസ്സിലാക്കി അന്വേഷിച്ചതിൽ ആർ .സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വെച്ച് കുട്ടിക്ക് ഓടിക്കാൻ നൽകിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു. കേസിൽ ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ കേസെടുത്ത് കോടതിയിൽ കുറ്റപത്രം നൽകുക ആയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!