മണത്തണയിലെ മാവേലി സ്റ്റോർ കോൺഗ്രസ് ഉപരോധിച്ചു

പേരാവൂർ: ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റി മണത്തണയിലെ മാവേലി സ്റ്റോർ ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. തോമസ് പാറക്കൽ, വി. രവീന്ദ്രൻ, സി.വി. വർഗീസ്, ജോസഫ് കദളിക്കാട്ടിൽ, ജോസ് വലിയവീട്ടിൽ, കെ. മധുസൂദനൻ, വിജയൻ മാത്തോട്ടം, കെ. രാമകൃഷ്ണൻ, മാത്യു പറമ്പൻ എന്നിവർ പ്രസംഗിച്ചു.