കേളകം പഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം നടന്നു

കേളകം: കേളകം പഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം പഞ്ചായത്ത് ഹാളിൽ നടന്നു.
കേളകം പഞ്ചായത്തിൽ വിവിധ സങ്കടനകൾ, സ്കൂളുകൾ, ക്ലാബുകൾ, ആരാധനാലയങ്ങൾ പൊതു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തുമ്പോൾ ഹരിത പ്രോട്ടൊക്കോൾ പാലിച്ചുകൊണ്ട് നടത്തണം എന്ന് യോഗത്തിൽ ചർച്ച ചെയ്തു.
ഡിസ്പോസിബിൾ പ്ലയ്റ്റ്, ഗ്ലാസ്, പേപ്പർ വാഴയില ഇവയെല്ലാം ഒഴിവാക്കണം. വിവിധ തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധന കർശനമാക്കാനും യോഗത്തിൽ ചർച്ചയായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ടി അനീഷ് യോഗത്തിൽ അധ്യക്ഷൻ ആയി.