പഞ്ചായത്ത് മെമ്പറുടെ കരവിരുതിൽ മെടഞ്ഞെടുത്ത ചൂരൽ കുപ്പി ശ്രദ്ധേയമായി

കേളകം: ഗ്രാമപഞ്ചായത്ത് മെമ്പറുടെ കരവിരുതിൽ മെടഞ്ഞെടുത്ത ചൂരൽ കുപ്പി ശ്രദ്ധേയമായി. ചൂരലുകൾ കൊണ്ട് കൊട്ടയും, വട്ടിയും, കുടയും ,കസേരയും ഒക്കെ മെടഞ്ഞടുക്കുന്നത് സർവ്വസാധാരണം എങ്കിലും ഏറെ ശ്രമകരമായാണ് ശാന്തിഗിരിയിലെ ഏഴാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ സജീവൻ പാലുമ്മി ചൂരൽ കുപ്പി നിർമ്മിച്ചത്.
യുവ ജനസേവകൻ കടഞ്ഞെടുത്ത ചൂരൽ കൊണ്ട് നിർമ്മിച്ച കുപ്പി ഏറെ ശ്രദ്ധയാകർഷിക്കുന്നതായി. ചൂരൽ കൊണ്ടും ഓട കൊണ്ടും കൊട്ടയും മറ്റും തൻ്റെ കരവിരുതിൽ നിർമിച്ച ശ്രദ്ധേയനായ പൊതുപ്രവർത്തകൻ കൂടിയാണ് സജീവൻ പാലുമ്മി.വിശ്രമവേളയിലെ വിരസത മാറ്റാനായിരുന്നു സജീവൻ ചൂരൽ കുപ്പി
കടഞ്ഞെടുത്തത്.