Kerala
തണ്ടപ്പേർ– ആധാർ ബന്ധിപ്പിക്കൽ റവന്യു വകുപ്പ് ഊർജിതമാക്കുന്നു
തിരുവനന്തപുരം : ജനപ്രതിനിധികളുടെ മിച്ചഭൂമിയെ ചൊല്ലി രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെ, പരിധിയിലും അധികം ഭൂമി കൈവശമാക്കിയവരെ കണ്ടെത്താൻ ഭൂവുടമയുടെ തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്ന നടപടികൾ റവന്യു വകുപ്പ് ശക്തമാക്കുന്നു.
ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമി ഉണ്ടെങ്കിലും അതെല്ലാം ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന ഏകീകൃത സംവിധാനമാണിത്. ഇതിനായി എല്ലാ വില്ലേജ് ഓഫിസിലും ബയോ മെട്രിക് വിവരശേഖരണത്തിന് ആധാർ ഓതന്റിക്കേഷൻ ഉപകരണങ്ങൾ എത്തി.
ആധാറുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിക്കാത്തവർക്കു വേണ്ടിയാണിത്. മൊബൈൽ നമ്പർ ബന്ധിപ്പിച്ചവർക്ക് റവന്യു വകുപ്പിന്റെ പോർട്ടലിലെ (Revenue e services) ലോഗിനിലൂടെ തണ്ടപ്പേർ തിരഞ്ഞെടുത്ത ശേഷം ഈ നടപടികൾ നേരിട്ടും നടത്താം.
ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ (ഏകീകൃത തണ്ടപ്പേർ) സംവിധാനം റവന്യു വകുപ്പ് ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. മിച്ചഭൂമി കണ്ടെത്തുക, ഒരാളുടെ പേരിൽ വ്യാജമായി ആധാരങ്ങളുടെ പോക്കുവരവ് തടയുക, ഭൂമി വിവരങ്ങൾ ഡിജി ലോക്കറിൽ സൂക്ഷിച്ച് വിദേശത്തുള്ളവർക്കുൾപ്പെടെ പരിശോധിക്കാനുള്ള സംവിധാനം, നികുതി അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ വേഗത്തിലാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും ഭൂമിയാണ് പരമാവധി കൈവശം വയ്ക്കാവുന്നത്.
തണ്ടപ്പേർ 3 കോടി, ആധാർ ബന്ധിപ്പിച്ചത് 15,200 പേർ
ഒരു വ്യക്തി ഭൂമിയുടെ ഉടമയാകുമ്പോൾ വില്ലേജിൽ നിന്നു ലഭിക്കുന്ന നമ്പറാണ് തണ്ടപ്പേർ. പല വില്ലേജുകളിലായി ഭൂമി ഉള്ളവർക്ക് ഒന്നിലധികം തണ്ടപ്പേരുകൾ ഉണ്ടാകും. സംസ്ഥാനത്ത് 3 കോടിയിൽ പരം തണ്ടപ്പേരുകളുണ്ട്. തണ്ടപ്പേരും ആധാറും ബന്ധിപ്പിച്ചത് 15,200 ഭൂവുടമകൾ മാത്രമാണ്. ഇതിനായി 46,366 പേരാണ് അപേക്ഷ നൽകിയത്. 29,237 എണ്ണത്തിൽ നടപടി പൂർത്തിയാക്കാനുണ്ട്. 1929 എണ്ണം നിരസിച്ചു.
Kerala
‘വഴിപാട് പോലെ കൈക്കൂലി’,ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ഗതാഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ
പാലക്കാട്:കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
Kerala
പ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം വിശദ വിവരങ്ങൾ അറിയാം
ഈ വർഷത്തെ ഹയർ സെക്കന്ററിരണ്ടാം വർഷ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. http:// hseportal.kerala.gov.in ലെ സ്കൂൾ ലോഗിൻ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം വർഷ പരീക്ഷാ വിഷയങ്ങളും, ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിഷയങ്ങളും അടക്കമുള്ള വിശദ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ ഉണ്ട്. വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂളുകളിൽ നിന്ന് ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരി 22മുതലാണ് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ ഫെബ്രുവരി 17മുതൽ 21വരെ നടക്കും. തിയറി പരീക്ഷകൾ മാർച്ച് 6മുതൽ 29വരെ നടക്കും.
Kerala
തളിപ്പറമ്പിൽ നിന്ന് അടിച്ച് മാറ്റിയ ക്രെയിൻ കോട്ടയത്ത് കണ്ടെത്തി; എരുമേലി സ്വദേശി പിടിയിൽ
കോട്ടയം: കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാതാ നിർമ്മാണ കരാറുകാരുടെ കെ.എൽ 86 എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. ദേശീയപാതയിൽ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്.
18ന് രാത്രി കുപ്പം എം.എം.യു.പി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് ക്രെയിൻ ജില്ലകൾക്കപ്പുറത്ത് നിന്ന് പിടികൂടുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു