Connect with us

Kannur

പഠനവും താമസവും ഭക്ഷണവും സൗജന്യം ; മാടായി ഗവ. ഐ.ടി.ഐയിൽ 100 ശതമാനം പ്ലേസ്‌മെന്റ്

Published

on

Share our post

കണ്ണൂർ: നൂറു ശതമാനം പ്ലേസ്‌മെന്റ് നൽകുന്ന പെയിന്റർ, പ്ലംബർ കോഴ്സുകളുമായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഗവ. ഐ.ടി.ഐയായ മാടായി ഐ.ടി.ഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്.കേന്ദ്ര സർക്കാരിനു കീഴിലെ എൻ.സി.വി.ടി അംഗീകൃത പെയിന്റർ ജനറൽ (രണ്ടുവർഷം), പ്ലംബർ (ഒരു വർഷം) എന്നീ കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്.

തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇവിടെ മാത്രമാണ് പെയിന്റർ ജനറൽ ട്രേഡുള്ളത്. 80 ശതമാനം എസ്.സി വിഭാഗത്തിനും 10 ശതമാനം വീതം എസ്.ടി, ജനറൽ വിഭാഗങ്ങൾക്കുമാണ് പ്രവേശനം. 2022 മുതൽ രണ്ട് ട്രേഡിലും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചിരുന്നു.റെയിൽവേ, കൊച്ചിൻ ഷിപ്പ്യാർഡ്, കെ.എസ്.ആർ.ടി.സി തുടങ്ങിയ ഇടങ്ങളിലാണ് പെയിന്റർമാർക്ക് അവസരം ലഭിക്കുന്നത്.

വാട്ടർ അതോറിറ്റി, ആരോഗ്യവകുപ്പ്, റെയിൽവേ, വാട്ടർ തീം പാർക്കുകൾ തുടങ്ങിയവയിലാണ് പ്ലംബർമാരുടെ സാധ്യതകൾ. പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സ്വകാര്യ കമ്പനികളിൽ പ്ലേസ്മെന്റും നൽകുന്നുണ്ട്. കൂടാതെ എല്ലാ വർഷവും വ്യവസായ സ്ഥാപനങ്ങളിൽ 150 മണിക്കൂർ ‘ഓൺ ജോബ് ട്രെയിനിംഗും നൽകുന്നു.

പോഷകാഹാരം മുതൽ യാത്ര അലവൻസ് വരെമുഴുവൻ ട്രെയിനികൾക്കും 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ പഠനയാത്ര അലവൻസ്, ടെക്സ്റ്റ് ബുക്കുകൾ, ലോഗ്-റെക്കോർഡ് ബുക്കുകൾ, ഡയറി, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. എസ്.സി, എസ്.ടി ട്രെയിനികൾക്ക് 800 രൂപ സ്റ്റൈപ്പന്റ്, 1000 രൂപ ലപ്സം ഗ്രാൻഡ്, ടൂൾ കിറ്റ് എന്നിവയും നൽകും.

സ്മാർട്ടാണ് ക്ളാസ് മുറികളും ഹോസ്റ്റലുംസ്മാർട്ട് ക്ലാസ് മുറികൾ, നാല് വർക്ക്ഷോപ്പുകൾ, നാല് തിയറി ക്ലാസുകൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, പ്ലേസ്മെന്റ് സെൽ എന്നിവ ഇവിടെയുണ്ട്. മൂന്ന് നിലകളിലായി നിർമ്മിച്ച ബോയ്സ് ഹോസ്റ്റൽ കെട്ടിടം ഈ വർഷം തുറന്നുനൽകും.

ഓരോ കുട്ടിക്കും പ്രത്യേകം അലമാര, മേശ, കസേര, കട്ടിൽ, കിടക്ക തുടങ്ങിയവയുള്ള 22 മുറികളിൽ 44 പേർക്ക് താമസിക്കാം. ഡൈനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ, ലൈബ്രറി, അടുക്കള, സിക്ക് റൂം എന്നിവയും ഹോസ്റ്റലിലുണ്ട്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്ററും പഴയങ്ങാടി മുട്ടം റൂട്ടിലെ വെങ്ങര ഗെയ്റ്റ് ബസ് സ്റ്റോപ്പിൽ നിന്ന് 100 മീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. ഫോൺ: 0497 2877300, 7907767515.


Share our post

Kannur

മുഴപ്പിലങ്ങാട്ട് എസ്‌.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Published

on

Share our post

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് എസ്‌.ഡി.പിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റി.മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിൻ്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kannur

പി.പി.ദിവ്യയെ ന്യായീകരിച്ച സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബുവിനെതിരെ നടപടി

Published

on

Share our post

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അം​ഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ്ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവിവാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. ‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടുമുതൽ അദ്ദേഹത്തിനുനേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ്ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.

ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.


Share our post
Continue Reading

Kannur

കൊടും ചൂട് തുടരും

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!