ഓർമ്മമരം ക്യാമ്പയിൻ മുഴക്കുന്നിലും

Share our post

കാക്കയങ്ങാട്: ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം പാലപ്പുഴയിലെ നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ്മക്കായി പ്രസിഡന്റ് ടി. ബിന്ദു സിന്ദൂരം മാവ്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി. വിനോദ് അധ്യക്ഷനായി. ആത്തമരവും നട്ടു. മുഖ്യാഥിതി ഫാ. ഡോ. പീറ്റർ ഓരോത്ത് ചെറുനാരക തൈയ്യും നട്ടു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഡീപോൾ ആട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് ടീം എന്നിവർ അവരവരുടെ പേരിൽ വിവിധതരം മാവുകൾ, പ്ലാവ്, ആത്ത, വെള്ളപൈൻ തുടങ്ങി 40 തൈകളാണ് നട്ടത്. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ ഓരോരുത്തർക്കും “ഓർമ്മമരം” പഞ്ചായത്ത് അനുമതിയോടെ തുരുത്തിൽ നടാം. നട്ട് പരിപാലിച്ച് മൂന്ന് വർഷം കഴിയുമ്പോൾ പരിപാലിച്ച വ്യക്തിയെ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകി ആദരിക്കും.

പഞ്ചായത്ത് അംഗങ്ങളായ എ. വനജ, അഡ്വ. ജാഫർ നല്ലൂർ, ബി. മിനി, ഷെഫീന മുഹമ്മദ്‌, എൻ.എസ്.എസ് പോഗ്രാം ഓഫീസർ കെ. ജെസ്സി, സി. രേഷ്മ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!