വാഹനരേഖയും ആധാറും ബന്ധിപ്പിക്കല്‍; നടപടി അട്ടിമറിച്ച് ഇടനിലക്കാരും ഉദ്യോഗസ്ഥരും

Share our post

വാഹനരേഖകളില്‍ ഉടമയുടെ ആധാര്‍ ബന്ധിപ്പിക്കാനുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം നടപ്പാക്കിയതിന് പിന്നാലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് സംവിധാനത്തെ അട്ടിമറിക്കുന്നു. ഇടനിലക്കാര്‍ ഓഫീസ് ജീവനക്കാരെ സ്വാധീനിച്ചാണ് ആധാര്‍ ഒഴിവാക്കി രേഖകളില്‍ മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നത്.

സംവിധാനം കര്‍ശനമാക്കുംമുമ്പുതന്നെ കൈവശമുള്ള വാഹനങ്ങളുടെ രേഖകളില്‍ മൊബൈല്‍നമ്പര്‍ രേഖപ്പെടുത്താനുള്ള തത്രപ്പാടിലാണ് ഇടനിലക്കാരും യൂസ്ഡ് കാര്‍ കച്ചവടക്കാരും.

വാഹനങ്ങളുടെ അവകാശ കൈമാറ്റത്തിനുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈല്‍നമ്പറിലേക്കാണ് വരുന്നത്. നേരത്തേ ഏതെങ്കിലും നമ്പര്‍ രജിസ്റ്റര്‍ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇത് ദുരുപയോഗംചെയ്ത് ഉടമ അറിയാതെ അവകാശക്കൈമാറ്റം നടത്തിയതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്.

വാഹന്‍ സോഫ്റ്റ്വേറില്‍ ഇതുസംബന്ധിച്ച് മാറ്റംവരുത്തിയെങ്കിലും ഓഫീസ് നടപടികളില്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. അതേസമയം, ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍നമ്പര്‍മാത്രമേ ഉള്‍പ്പെടുത്തൂവെന്നും റിപ്പോര്‍ട്ടുണ്ട്.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ്വേഡ് ഈ മൊബൈല്‍നമ്പറിലേക്ക് ലഭിക്കും.

ഇതുപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കാനും കഴിയും. മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങള്‍ പുതിയതായി വാഹന്‍ സോഫ്‌റ്റ്വേറില്‍ ഉള്‍പ്പെടുത്തി. ഉടമയുടെ ആധാര്‍നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!