കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേ 30ന് തുറന്നുകൊടുക്കും

കരിപ്പൂര്‍: വിമാനത്താവളത്തില്‍ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഭാഗികമായി അടച്ച, റണ്‍വേ 30നു നിയന്ത്രണങ്ങള്‍ നീക്കി 24 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും.
റണ്‍വേ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു ഭാഗികമായി അടച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.
റണ്‍വേ ബലപ്പെടുത്തുന്ന റീകാര്‍പറ്റിങ്ങും അനുബന്ധ ജോലികളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ മാസം അവസാനത്തോടെ പൂര്‍ണമായി തുറക്കുന്നത്.