ചാറ്റ് ലോക്ക് മുതല്‍ സ്‌ക്രീന്‍ ഷെയറിങ് വരെ; വാട്‌സ്ആപ്പിന്റെ പുതിയ ഏഴു ഫീച്ചറുകള്‍

Share our post

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്‍, എച്ച്. ഡി ഫോട്ടോകള്‍, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം വാട്ട്സ്ആപ്പ് അവതരിച്ച 7 പ്രധാന ഫീച്ചറുകളാണ് ഇവ

ചാറ്റ് ലോക്ക്

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ പോയി ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ ഒരു പ്രത്യേക ഫോള്‍ഡറിലേക്ക് മാറും.

എച്ച് .ഡി ഫോട്ടോ അയക്കല്‍

എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകള്‍ അയക്കാനുള്ള ഒരു ഓപ്ഷന്‍ കൂടി ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാന്‍്. എന്നാല്‍ വാട്ട്സ്ആപ്പില്‍ നിന്ന് ഹൈ ക്വാളിറ്റി ഫയല്‍ അയക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ എച്ച്ഡി ക്വാളിറ്റി ഓപ്ഷന്‍ ദൃശ്യമാകുകയുള്ളൂ. കൂടാതെ ഫോട്ടോകളുടെ യഥാര്‍ത്ഥ ക്വാളിറ്റിയില്‍ ഇത് ലഭ്യമാകുന്നതല്ല. കുറച്ച് ഇമേജ് കംപ്രഷന്‍ ചെയ്തതിനുശേഷം മാത്രമാണ് ഇത് അയക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് മറ്റു വ്യക്തികള്‍ക്കും ഗ്രൂപ്പുകകളിലും മികച്ച ക്വാളിറ്റിയോടുകൂടിയുള്ള ഫോട്ടോകള്‍ അയക്കാന്‍ സാധിക്കും.

ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാം 

വാട്‌സാപ്പിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. നിങ്ങള്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും ഓണ്‍ലൈനില്‍ നിങ്ങളുടെ സാന്നിധ്യം മറ്റാര്‍ക്കും കാണാനോ അറിയാനോ കഴിയില്ല എന്ന് സാരം.

അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ സൈലന്റ് ആക്കാം

വാട്‌സാപ്പില്‍ നിങ്ങളുടെ നമ്പര്‍ കൈവശമുള്ള ആര്‍ക്കും നിങ്ങളെ വിളിക്കാന്‍ സാധിക്കും. എന്നാല്‍ ഇനി അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ നിങ്ങള്‍ക്ക് സൈലന്റ് ആക്കാം. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയും അനാവശ്യ കോണ്‍ടാക്ടുകള്‍ തടയാനും സാധിക്കും.

ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് ഉപയോഗിക്കാം

ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് തന്നെ ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഫോണില്‍ ഉപയോഗിക്കണമെന്ന് കരുതുക. അതിനായി ആ ഫോണില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. സ്‌ക്രീനിന് മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്ത് നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ പ്രൈമറി ഫോണില്‍ നിന്ന് ഝഞ കോഡ് സ്‌കാന്‍ചെയ്യുക. ഇതിലൂടെ നാലു വ്യത്യസ്ത ഫോണുകളില്‍ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും.

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം

നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും ഇനിമുതല്‍ സാധിക്കും. എന്തെങ്കിലും തെറ്റുകള്‍ തിരുത്താനോ മെസേജ് എഡിറ്റ് ചെയ്യാനോ നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. അതിനായി നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മെസേജില്‍ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം മുകളില്‍ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍ നിന്ന് ‘എഡിറ്റ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വാചകത്തില്‍ മാറ്റങ്ങള്‍ വരുത്തി മാറ്റങ്ങള്‍ അന്തിമമാക്കുന്നതിന് ‘ടിക്ക്’ ഓപ്ഷനും നല്‍കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ആദ്യ 15 മിനിറ്റിനുള്ളില്‍ മാത്രമേ ടെക്സ്റ്റുകള്‍ എഡിറ്റ് ചെയ്യാനാകൂ. എഡിറ്റ് ചെയ്ത മെസേജിനു താഴെ എഡിറ്റഡ് എന്നു ടാഗും ഉണ്ടായിരിക്കും.

സ്‌ക്രീന്‍ ഷെയറിങ്ങ്

വാട്‌സാപ്പില്‍ വീഡിയോ കോളുകള്‍ക്കിടയില്‍ നിങ്ങളുടെ സ്‌ക്രിന്‍ ഷെയര്‍ ചെയ്യാന്‍ കൂടിയുള്ള ഓപ്ഷനും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്നല്‍കാന്‍ ഇതിലൂടെ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ ഫോണ്‍ സെറ്റിങ്‌സില്‍ എന്തെങ്കിലും അപ്ഡേറ്റ് ചെയ്യണമെങ്കില്‍ വാട്‌സാപ്പിന്റെ വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് ചെയ്യാന്‍ അവരെ സഹായിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!