കണിച്ചാർ സപ്ലൈക്കോയിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും

കണിച്ചാർ: സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെയും കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണിച്ചാർ സപ്ലൈക്കോയിലേക്ക് മാർച്ചും സായാഹ്ന ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈയ്ക്കുന്നേൽ അധ്യക്ഷത വഹിച്ചു. സണ്ണി മേച്ചേരി, ലിസമ്മ ജോസഫ്, സി.എം. മാണി, മൈക്കിൾ, ടി. മാലത്ത്, സി.ജെ. മാത്യു, സുരേഖ സജി, ജിഷ സജി, സുരഭി റിജോ, സന്തോഷ് പെരേപ്പാടൻ തുടങ്ങിയവർ സംസാരിച്ചു.