Connect with us

India

തലശ്ശേരിക്കാരന്റെ സ്വപ്നം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിക്കറ്റ് നാമ്പിട്ട കഥ

Published

on

Share our post

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിക്കറ്റ് സ്വപ്നവും, പ്രിയപ്പെട്ട ബാറ്റും പെട്ടിയിലാക്കി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന് ജനീവയില്‍ താവളം ഉറപ്പിച്ചതായിരുന്നു തലശ്ശേരിക്കാരന്‍ വിനോദ് എന്ന യുവാവ്. എന്നാല്‍ അവിടെ മരുന്നിന് പോലും ഒരു ക്രിക്കറ്റ് കളിക്കാരനെ കിട്ടാനില്ലെന്നുള്ളതായിരുന്നു വിനോദിന് കിട്ടിയ ആദ്യത്തെ ഷോക്ക്. എങ്കിലും തളരാതെ അയാള്‍ വോളിബോളിലേക്ക് കൂടുമാറി.

അപ്പോഴും ക്രിക്കറ്റും അതിന്റെ സാധ്യതകളും തേടിക്കൊണ്ടേയിരുന്നു. കുറച്ച് കാലത്തെ കാത്തിരിപ്പിന് ശേഷമാണെങ്കിലും ആ ആഗ്രഹ സഫലീകരണം സ്വന്തം മക്കളിലൂടെ കാണാന്‍ വിനോദിന് യോഗമുണ്ടായി. ജനീവയില്‍ ജനിച്ചുവളര്‍ന്ന മക്കളായ അര്‍ജുനും അശ്വിനും ചെറുപ്പത്തില്‍ ഫുട്ബോളിനോടായിരുന്നു കമ്പം. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയാത്ത ക്രിക്കറ്റ് കളിയുടെ ബാലപാഠങ്ങള്‍ അവര്‍ സ്വായത്തമാക്കുന്നത് സ്വന്തം അച്ഛനില്‍ നിന്നാണ്.

തിരക്ക് പിടിച്ച ജോലിക്കിടയിലും, വിനോദ് ടീം മാനേജരുടെയും കോച്ചിന്റെയും കുപ്പായമണിഞ്ഞ് കുട്ടികളുടെ ക്രിക്കറ്റ് ടീമിന്റെ കൂടെ കൂടിയപ്പോള്‍ അര്‍ജുന്റെയും അശ്വിന്റെയും ക്രിക്കറ്റിനോടുള്ള ഇഷ്ടം പതിന്‍മടങ്ങായി. 13-ാം വയസില്‍ ജനീവ റീജ്യണ്‍ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന അര്‍ജുന്‍ യുകെ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു, ടീമിന്റെ ക്യാപ്റ്റനുമായി.

അര്‍ജുൻ വിനോദും അശ്വിന്‍ വിനോദും

സ്പിന്‍ ബൗളര്‍ കൂടിയായ അര്‍ജുന്‍ വിനോദ് 2022 ജൂലായില്‍ ഫിന്‍ലന്‍ഡില്‍ നടന്ന ഐസിസി ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വൈസ് ക്യാപ്റ്റനും അതേ വര്‍ഷം സെപ്റ്റംബറില്‍ മലാഗയില്‍ നടന്ന മറ്റൊരു ടൂര്‍ണമെന്റില്‍ സ്വിസ് ദേശീയ ടീമിന്റെ ക്യാപ്റ്റനുമായി. 2011, 2013, 2014 വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ 2023-ല്‍ മാള്‍ട്ടയില്‍ നടന്ന ടി20 ചാമ്പ്യന്‍ഷിപ്പില്‍ സ്വിസ് ടീം കപ്പുയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അര്‍ജുനായിരുന്നു.

അര്‍ജുന്‍ വിനോദ്

ലണ്ടനിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അക്കൗണ്ടിങ്ങിലും ഫിനാന്‍സിലും ബാച്ചിലേഴ്‌സ് ബിരുദവും യുകെയിലെ ലോഫ്ബറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സും നേടിയ അര്‍ജുന്‍, നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായുള്ളഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടെ ധനകാര്യ വിഭാഗത്തില്‍ ഓഫീസറായി ജോലി ചെയ്യുകയാണ്.

11-ാം വയസില്‍ ജനീവ യൂത്ത് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന അശ്വിന്‍ വലംകൈയന്‍ മീഡിയം പേസറും ഓള്‍റൗണ്ടറും സ്വിസ്സ് ദേശീയ ടീമിന്റെ ഓപ്പണിങ് ബൗളറുമാണ്. യുകെ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ നിരവധി ടൂര്‍ണമെന്റുകളില്‍ സ്വിസ് നാഷണല്‍ അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ചു. 2012, 2014, 2015, 2016 വര്‍ഷങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും നേടി.

അശ്വിന്‍ വിനോദ്

യുകെയിലെ ലോഫ്ബറോ സര്‍വകലാശാലയില്‍ നിന്ന് അക്കൗണ്ടിങ്ങിനൊപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തരബിരുദവും നേടി. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ യൂറോപ്യന്‍ ക്രിക്കറ്റ് നെറ്റ്‌വര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡിലെ കൊസോനേ ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങളാണ്. ഇരുവരുടെയും അച്ഛന്‍ വിനോദ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഫിനാന്‍സ് ഓഫീസറും, അമ്മ രാജശ്രീ ഐഎല്‍ഒയില്‍ ലീഗല്‍ ഓഫീസറും.

സ്വിസ് ക്രിക്കറ്റ് ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിക്കറ്റ് ആരംഭിക്കുന്നത്. അന്ന് പ്രധാനമായും ബ്രിട്ടീഷ് പ്രവാസികളാണ് കളിച്ചിരുന്നത്. സമീപകാലം വരെ ഈ കായിക വിനോദം സ്വിസ്സ് ജനതയില്‍ വേണ്ടത്ര സ്വാധീനംചെലുത്തിയില്ല. 1980-ല്‍ സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്റെ (എസ്‌സിഎ) രൂപീകരണം ഒരു വഴിത്തിരിവായി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍ ആഭ്യന്തരമായി സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും എസ് സി എ വേദിയൊരുക്കിയതോടെ, ഈ കായികവിനോദത്തിലേക്ക് യുവതലമുറ കൂടുതല്‍ ആകൃഷ്ടരായി. അതോടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ക്രിക്കറ്റില്‍ അപ്രതീക്ഷിതവും അത്ഭുതപൂര്‍വ്വവും ആവേശഭരിതവുമായ ഉണര്‍വ് ഉണ്ടായി.

പടിപടിയായി സ്വിസ്സ് ക്രിക്കറ്റ് ടീം സ്തുത്യര്‍ഹമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മത്സരിക്കുകവഴി പ്രകടനം ക്രമാനുഗതമായി മെച്ചപ്പെടുത്തുന്നു. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള ടീമിന്റെ പ്രതിബദ്ധത, തീവ്ര പരിശീലന പരിപാടികള്‍ എന്നിവ നല്ല ഫലങ്ങള്‍ കണ്ടു തുടങ്ങി. യൂറോപ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് (ഇസിസി), ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് തുടങ്ങിയതോടെ സ്വിസ്സ് ക്രിക്കറ്റ് ടീം തങ്ങളുടെ കഴിവുകളും സാധ്യതകളും വിശാലമായ വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഐസിസി റാങ്കിങ്ങില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇപ്പോള്‍ 49-ാം സ്ഥാനത്താണ്.

താഴേക്കിടതൊട്ടുള്ള വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ടീമിന്റെ പുരോഗതിയിലെ പ്രധാന ഘടകം. സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌കൂളുകളുമായും കമ്മ്യൂണിറ്റികളുമായും സജീവമായി ഇടപഴകുകയും യുവജനതലത്തില്‍ ക്രിക്കറ്റ് പരിചയപ്പെടുത്തുകയും പങ്കാളിത്തത്തിന്റെ ഒരു സംസ്‌കാരം വളര്‍ത്തുകയും ചെയ്യുന്നു. ഈ സമീപനം ക്രിക്കറ്റിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക മാത്രമല്ല, വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും കാരണമായി.


Share our post

India

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും.വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.

99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ.

ഫലം അറിയാന്‍

https://www.cbse.gov.in/

https://cbseresults.nic.in/

https://results.cbse.nic.in/


Share our post
Continue Reading

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡി​ഗോയും

Published

on

Share our post

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ​ഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡി​ഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡി​ഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡി​ഗോ നിർദേശിച്ചു.


Share our post
Continue Reading

Trending

error: Content is protected !!