റീഎന്‍ട്രി വിസയുടെ അവസാന ദിവസവും സൗദിയിലേക്ക് മടങ്ങാം- ഓണ്‍ലൈനായി കാലാവധി നീട്ടാം

റിയാദ്: എക്‌സിറ്റ്/റീ എന്‍ട്രി വിസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി അധികൃതര്‍. എക്‌സിറ്റ്/റീ എന്‍ട്രി വിസ ലഭിച്ച പ്രവാസി സൗദിയില്‍ ഇല്ലാത്ത സമയത്താണെങ്കിലും വിസ കാലാവധി ഓണ്‍ലൈനായി നീട്ടാമെന്നും സൗദി ജവാസാത്ത് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്) വ്യക്തമാക്കി.
നാട്ടില്‍ പോകുന്ന പ്രവാസിക്ക് എക്‌സിറ്റ്/റീ എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുന്നതിന് കുറഞ്ഞത് 60 ദിവസത്തെ സാധുത ഉണ്ടായിരിക്കണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രവാസി അവധിയില്‍ സൗദിയില്‍ നിന്ന് മടങ്ങിയാല്‍ തിരിച്ചെത്താതെ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കില്ല. അതായത്, പ്രവാസി സൗദിക്ക് പുറത്താണെങ്കില്‍ എക്‌സിറ്റ്/റീഎന്‍ട്രി വിസയെ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റുന്നത് അനുവദനീയമല്ല
നാട്ടില്‍ പോകുന്ന പ്രവാസിക്ക് എക്‌സിറ്റ്/റീ എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 90 ദിവസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കുന്നതിന് കുറഞ്ഞത് 60 ദിവസത്തെ സാധുത ഉണ്ടായിരിക്കണമെന്നും അധികൃതര്‍ .