ട്രെയിൻ യാത്രാ ദുരിതങ്ങൾ പങ്കുവെച്ച് പാസഞ്ചേഴ്സ് പാർലമെന്റ്

കണ്ണൂർ: ഉത്തര മലബാറിലെ ട്രെയിൻ യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ പങ്കുവെച്ച് റെയിൽവേ യാത്രക്കാർ ‘പാസഞ്ചേഴ്സ് പാർലമെന്റ്’ സംഘടിപ്പിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് പാർലമെന്റ് നടത്തിയത്.
ട്രെയിൻ യാത്രക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തുക, കണ്ണൂരിനും മംഗലൂരുവിനും ഇടയിൽ കൂടുതൽ ട്രെയിൻ സർവിസുകൾ ആരംഭിക്കുക, മുതിർന്ന പൗരൻമാർക്കുള്ള ഇളവുകൾ പുന:സ്ഥാപിക്കുക പിൻവലിച്ച ബൈന്തൂർ, മെമു ട്രെയിനുകൾ സമയം മാറ്റി പുനരാരംഭിക്കുക, കോവിഡ് കാലത്ത് റദ്ദാക്കിയ ജമ്മുതാവി – മംഗളുരു നവയുഗ് എക്സ്പ്രസ് പുന:സ്ഥാപിക്കുക, കോവിഡിന്റെ പേരിൽ നിർത്തലാക്കിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ യാത്രക്കാർ ഉന്നയിച്ചു.
മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, എസ്.എം.ബി. രമേഷ്, അഡ്വ.അഹമ്മദ് മാണിയൂർ, ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോഓഡിനേറ്റർ ആർട്ടിസ്റ്റ് ശശികല തുടങ്ങിയവർ സംസാരിച്ചു.