കെ.ജി.എൻ.എ ജില്ലാ സമ്മേളനം

ഇരിട്ടി: കേരള ഗവ. നേഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഇരിട്ടിയിൽ നടന്നു. ഒക്ടോബർ 13, 14 തീയതികളിൽ വയനാട് ജില്ലയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം നടന്നത്.
കെ.കെ. ശൈലജ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ആർ. സീന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. വി. പുഷ്പജ, സക്കീർ ഹുസൈൻ, എഫ്.എസ്. ഇ.ടി.ഒ ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ, കെ. ജി.എൻ.എ സംസ്ഥാന സെക്രട്ടറി ടി. ടി. ഖമറൂസമാൻ, സംസ്ഥാന കമ്മിറ്റി അംഗം പി. പ്രീത, ജില്ലാ ട്രഷറർ വി. പി, സാജൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ദീപു, ജില്ലാ ജോയിൻ സെക്രട്ടറി എ. എൻ. രതീഷ് എന്നിവർ സംസാരിച്ചു.