ബി.ജെ.പി ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിൻ

ഇരിട്ടി: ബി.ജെ.പി സംസ്ഥാന തലത്തിൽ നടത്തുന്ന ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എസ്. ടി മോർച്ചയുടെ ഇരിട്ടി മണ്ഡലം തല ഉദ്ഘാടനം പഴഞ്ചേരി കുളിപ്പാറ കോളനിയിൽ വെച്ച് നടന്നു.
ബി.ജെ.പി സംസ്ഥാന സമിതി അംഗം ലക്ഷ്മി കക്കോട്ടറ കോളനിയിലെ എ. കെ. ശീശാന്തിന് മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു.
ബി .ജെ .പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, സി.രജീഷ്, എസ്. ടി മോർച്ച ജില്ല സെക്രട്ടറി എസ്. ശരത്ത്, മോർച്ച ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി മനോജ് കൂളിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.