Connect with us

Kerala

അത്തം പിറന്നു; കേരളം ഓണപ്പൊലിമയിലേക്ക്

Published

on

Share our post

തിരുവനന്തപുരം : അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. 25ന്‌ സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും. പൂ വിപണിയും സജീവമാണ്‌. വിവിധ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തവണ പൂക്കൃഷി നടന്നത്‌ പ്രാദേശികമായി പൂവില കുറയ്‌ക്കും.

തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും കൂടുതലായി പൂവുകൾ എത്തിത്തുടങ്ങി. ചെണ്ടുമല്ലി, അരളി, തെച്ചി, വാടാമല്ലി, വിവിധ നിറത്തിലുള്ള റോസാപ്പൂക്കൾ എന്നിവ വിപണിയിൽ സുലഭമാണ്‌. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളം ഒരുക്കാനും പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ളവരെ കാത്ത്‌ തെരുവോരങ്ങളിലും പൂ വിപണി ഉയരും. സംസ്ഥാനസർക്കാരിന്റെ ഓണാഘോഷം 27ന്‌ തുടങ്ങും.

ജീവനക്കാർക്ക്‌ ബോണസും പെൻഷൻകാർക്ക്‌ ഉത്സവബത്തയും ഉടൻ ലഭിക്കും. സപ്ലൈകോയുടെ ജില്ലാതല ഓണച്ചന്തയ്‌ക്ക്‌ തുടക്കമായി. മറ്റുചന്തകൾ 23ന് തുടങ്ങും. കൺസ്യൂമർ ഫെഡിന്റെ 1500 ചന്ത ഞായറാഴ്‌ച ആരംഭിക്കും. ചൊവ്വാഴ്‌ച കുടുംബശ്രീ ചന്തയുമെത്തുന്നതോടെ ആളുകൾക്ക്‌ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.

ക്ഷേമ പെൻഷൻ വിതരണവും ആരംഭിച്ചു. 60 ലക്ഷംപേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. പെൻഷൻ വിതരണം ബുധനാഴ്‌ചയ്‌ക്കകം പൂർത്തീകരിക്കും. ഖാദി– കൈത്തറി മേളകളും ആരംഭിച്ചു. വസ്‌ത്രവിപണിയും ഉണർന്നു. കാറ്ററിങ്‌ യൂണിറ്റുകളിലും ഹോട്ടലുകളിലും ഓണസദ്യ ബുക്കിങ്‌ ആരംഭിച്ചു. വഴിയോരക്കച്ചവടക്കാരും സജീവമായി. ഓണം റിലീസുകൾക്ക്‌ സിനിമ തിയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. തലസ്ഥാനത്ത്‌ സെപ്‌തംബർ രണ്ടിന്‌ വെള്ളയമ്പലംമുതൽ കിഴക്കേകോട്ടവരെ നടക്കുന്ന ഘോഷയാത്രയോടെയാണ്‌ ആഘോഷം സമാപിക്കുക.


Share our post

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Kerala

ലഹരിവേട്ട: പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ

Published

on

Share our post

തിരുവനന്തപുരം: ലഹരിവേട്ടയ്ക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാർശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സർക്കാരിനു നൽകിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി ഒരു എൻഫോഴ്‌സ്‌മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാർശയുണ്ട്.കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്‌പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മിഷണർക്കു കീഴിൽ വരുന്നതാണ് ഒരോ സബ് ഡിവിഷനും.ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിയിടപാടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാൻ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാൻ ശ്രമിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!