കേളകത്ത് വനിതകളുടെ സ്‌നേഹകൂട്ടായ്മ

കേളകം: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്‌നേഹകൂട്ടായ്മ സംഘടിപ്പിച്ചു.
ജനാധിപത്യ മഹിള അസോസിയേഷൻ പേരാവൂർ ഏരിയ സെക്രട്ടറി ജിജി ജോയ് ഉദ്ഘാടനം ചെയ്തു. രജനി പ്രശാന്തൻ അധ്യക്ഷയായി. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്‌കറിയ, ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു.