തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു. പി.യിൽ സ്കൂൾ പച്ചക്കറി കൃഷി പഞ്ചായത്ത് തല ഉദ്ഘാടനം

പേരാവൂർ: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ വിദ്യാർത്ഥിനി ജുവൽ എൽസ തോമസിനൊപ്പം തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ രാജു ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ. എം.സാന്ദ്ര പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ കെ.വി. ബാബു, സ്കൂൾ പ്രഥമാധ്യാപകൻ സോജൻ വർഗീസ്, പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, സീനിയർ അസിസ്റ്റന്റ് ജെസ്സി അബ്രഹാം ജോഷി തോമസ്, എ.സി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.