എം.ബി.ബി.എസ്, ബി.ഡി.എസ് രണ്ടാം അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ 22വരെ

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന് 22ന് രാവിലെ 10വരെ www.cee.kerala.gov.inൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കും സൗകര്യമുണ്ട്.
രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.രണ്ടാം താത്കാലിക അലോട്ട്മെന്റ് 25ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ മെമ്മോയിലുള്ള ബാക്കി ഫീസ് തുക ഓൺലൈനായോ പോസ്റ്റ് ഓഫീസിലോ അടച്ച ശേഷം കോളേജിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300തൊഴിലധിഷ്ഠിത
കോഴ്സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്തംബറിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA),പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PDCA),ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA),ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ)–DCA(S) കോഴ്സുകൾക്ക് സെപ്തംബർ രണ്ടുവരെ ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡി.സി.എ (എസ്) കോഴ്സിനും ബിരുദമുള്ളവർക്ക് പി.ജി.ഡി.സിഎയ്ക്കും മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PDCA) കോഴ്സിനും ചേരാം.
വിവരങ്ങൾക്ക്:http://lbscentre.kerala.gov.in/,ഫോൺ:04712560333.ഓവർസീസ് സ്കോളർഷിപ്പിന്
അപേക്ഷിക്കാംതിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/എൻജിനിയറിംഗ് വിഷയങ്ങളിൽ സയൻസ്/അഗ്രികൾച്ചർ സയൻസ്/സോഷ്യൽ സയൻസ്/നിയമം/മാനേജ്മെന്റ് വിഷയങ്ങളിൽ ഉപരിപഠനം (പി.ജി/പി എച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന് സെപ്തംബർ 15വരെ അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷിക്കേണ്ടത് www.egrantz.kerala.gov.in. വിജ്ഞാപനം www.egrantz.kerala.gov.in,www.bcdd.kerala.gov.in ൽ. ഫോൺ:04712727379.ആനിമേഷൻ: പ്രോ എഡ്ജ്
കോഴ്സുമായി ടൂൺസ് അക്കാഡമിതിരുവനന്തപുരം: ടൂൺസ് അക്കാഡമിയുടെ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് പ്രോ എഡ്ജ് കോഴ്സിലേക്ക് പ്രവേശനത്തിനായി സെപ്തംബർ 21വരെ നടത്തുന്ന ടെസ്റ്റിന് toonzacademy.com വഴി രജിസ്റ്റർ ചെയ്യാം.
ഗെയിമിംഗ്,കോമിക് എന്നിവയ്ക്കൊപ്പം ആനിമേഷനും വിഷ്വൽ ഇഫക്റ്റുകളും അടുത്ത പത്ത് വർഷത്തിനുള്ളിൽ രണ്ട് ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.ടു ഡി,ത്രീ ഡി ആനിമേഷൻ,ക്യാരക്ടർ ഡിസൈൻ,സ്റ്റോറിബോർഡിംഗ് എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ പ്രോ എഡ്ജ് കോഴ്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇതിലൂടെ പരിചയസമ്പന്നരായ വ്യവസായ പ്രൊഫഷണലുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് പഠിക്കാനും ആഗോളതലത്തിലുള്ള പ്രോജക്ടുകളിൽ പ്രവർത്തിക്കാനും അവസരം ലഭിക്കും.ടൂൺസ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ പി.ജയകുമാർ,ടൂൺസ് അക്കാഡമി പൂർവ വിദ്യാർത്ഥിയും ബോട്ട് വി.എഫ്.എക്സ് ഇന്ത്യ സി.ഐ.ഒയുമായ എ.കെ. അനൂപ്,ടൂൺസ് അക്കാഡമിക്സ് ആൻഡ് ട്രെയിനിംഗ് വൈസ് പ്രസിഡന്റ് എ.എസ്. വിനോദ്,സി.ഒ.ഒ ജോൺസൺ ലിയോൺ,എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.