വിദ്യാര്‍ഥികള്‍ക്ക് ഓണാശംസ കാര്‍ഡ് നിര്‍മ്മാണ മത്സരം

കണ്ണൂർ: സംസ്ഥാന ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘ഈ ഓണം വരും തലമുറക്ക്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണാശംസ കാര്‍ഡ് നിര്‍മ്മാണ മല്‍സരം സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ ഒന്നാം സമ്മാനമായി 5,000 രൂപയും സംസ്ഥാന തലത്തില്‍ 10,000 രൂപയുമാണ് നല്‍കുക. രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്കും ജില്ലാ സംസ്ഥാന തലത്തില്‍ ക്യാഷ് പ്രൈസുകള്‍ ലഭിക്കും. കൂടാതെ പ്രോല്‍സാഹന സമ്മാനങ്ങളുമുണ്ട്.
ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കാര്‍ഡുകള്‍ ഓണം അവധിക്ക് ശേഷം വരുന്ന ആദ്യത്തെ പ്രവൃത്തി ദിവസം ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കണം. ഫോണ്‍: 0497 2700078