കേളകത്ത് ഓണാഘോഷവും കലാകാരന്മാർക്ക് ആദരവും

കേളകം : കാവ്യാ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഓണാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂക്കളമത്സരം, പ്രാദേശിക കലാകാരന്മാർക്ക് ആദരം, രാത്രി ഏഴിന് സംഗീത സായാഹ്നം എന്നിവയുണ്ടാവും. പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് കെ.സി. രവീന്ദ്രൻ , സെക്രട്ടറി പി.പി. വ്യാസ്ഷാ, എൻ.ഇ. പവിത്രൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.