ഭാഗ്യക്കുറി ജീവനക്കാർക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ

Share our post

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം.

യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലാണ് ഓണം ഉത്സവബത്ത നൽകുക. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!