Kerala
കർഷക ക്ഷേമനിധി ബോർഡ്; ഒരു വർഷം അഞ്ച് ലക്ഷം പേരെ അംഗങ്ങളാക്കും

തിരുവനന്തപുരം : കർഷകർക്ക് അയ്യായിരം രൂപവരെ പെൻഷൻ ഉറപ്പാക്കാനുള്ള പ്രവർത്തനവുമായി കർഷക ക്ഷേമനിധി ബോർഡ് മുന്നോട്ട്. ഒരുവർഷത്തിനകം അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാൻ കൃഷിവകുപ്പും ആലോചന തുടങ്ങി. ഇതിനായി അക്ഷയ സെന്റർ വഴി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് രജിസ്‌ട്രേഷൻ ഊർജിതമാക്കും. യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കാനും കർഷകരുടെ ക്ഷേമത്തിനുമായി 2019ൽ ആരംഭിച്ച ക്ഷേമനിധി ബോർഡിൽ നിലവിൽ 17,964 അംഗങ്ങളുണ്ട്.
2020 ഒക്‌ടോബറിലാണ് ബോർഡ് ചെയർമാനും അംഗങ്ങളും ചുമതലയേറ്റത്. ബോർഡ് രൂപം നൽകിയ 12 ഇന പ്രവർത്തന പദ്ധതികൾ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബോർഡ് ചെയർമാൻ പ്രൊഫ. പി. രാജേന്ദ്രൻ പറഞ്ഞു.
ആർക്ക് ചേരാം?
അഞ്ച് സെന്റ് മുതൽ 15 ഏക്കർവരെ കൃഷി ഭൂമിയുള്ളവർ. കുറഞ്ഞത് മൂന്നുവർഷമെങ്കിലും കൃഷി–അനുബന്ധ പ്രവർത്തനങ്ങൾ ഉപജീവനമാക്കിയവർ. വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഏഴര ഏക്കറിൽ കൂടുതൽ തോട്ടവിള ഭൂമി കൈവശമുള്ളവർ അർഹരല്ല. 18 വയസ്സ് പൂർത്തിയായ കർഷകർക്ക് അംഗത്വമെടുക്കാം. 56 മുതൽ 65 വയസ്സുവരെയുള്ളവർക്കും ഒരുവർഷത്തിനകം അംഗത്വമെടുക്കാം.
100 രൂപമുതൽ വിഹിതം അടക്കാം
കർഷകർക്ക് 100 രൂപമുതൽ നിധിയിലേക്ക് അംശാദായം അടയ്‌ക്കാം. ഉയർന്ന നിരക്കിന് പരിധി നിശ്‌ചയിച്ചിട്ടില്ല. സർക്കാർ വിഹിതം പരമാവധി 250 രൂപവരെയായിരിക്കും. അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടയ്‌ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ 60 വയസ്സ് പൂർത്തീകരിക്കുകയും ചെയ്‌ത കർഷകന് കാലാകാലങ്ങളിൽ നിശ്‌ചയിക്കുന്ന തുക പ്രതിമാസ പെൻഷൻ ലഭിക്കും. പെൻഷൻ തുക കാലാകാലങ്ങളിൽ ഗസറ്റ് വിജ്ഞാപനം പുതുക്കി നിശ്ചയിക്കും.
Kerala
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു


കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.അമീബിക് മസ്തിഷ്ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്.
Kerala
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും


ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ട് റെയിൽവെ. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് പാനൽ സംവിധാനം കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വഴിതിരിച്ചുവിടൽ.ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കൂടാതെ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിൻ്റെ സർവീസിലും മാറ്റമുണ്ട്.
നാളെ വൈകീട്ട് നാലേമുക്കാലോടെ ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഇൻഡോർ – തിരു. നോർത്ത് എക്‌സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സർവീസ് നടത്തുക.മറ്റൊരു സർവീസ് ക്രമീകരണം ഉള്ളത് കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിനാണ്. ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അന്ന് വൈകീട്ട് ആലപ്പുഴയിൽ നിന്ന് എന്നതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
Kerala
മഴയെത്തുന്നു,അടുത്ത അഞ്ചുദിവസം കനത്ത ചൂടിന് ആശ്വാസമാകുമെന്ന് കാലാവസ്ഥാ പ്രവചനം


കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.
ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്
ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.
കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
🔴 കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
🔴 ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
🔴 കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
🔴 ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
🔴 മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
🔴 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
🔴 തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്