റെയിൽവേ ട്രാക്കിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന

കണ്ണൂർ : ട്രെയിനുകൾക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ട്രാക്കിൽ പരിശോധന ശക്തമാക്കി റെയിൽവേ പൊലീസും (ജി.ആർ.പി) റെയിൽവേ സുരക്ഷാ സേനയും (ആർ.പി.എഫും).
ഡ്രോൺ ഉപയോഗിച്ച് റെയിൽവേ പൊലീസ് ട്രാക്കും പരിസരവും നിരീക്ഷിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സേനകൾ അറിയിച്ചു.