പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിൽ ഉയര വിളക്ക് സ്ഥാപിച്ചു

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി കോമ്പൗണ്ടിൽ കെ. സുധാകരൻ എം.പിയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഉയരവിളക്കിൻ്റെ ഉദ്ഘാടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ.എച്ച്. അശ്വിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, വാർഡ് മെമ്പർ റെജീന സിറാജ്, പഞ്ചായത്തംഗങ്ങളായ വി.എം. രഞ്ജുഷ, ജോസ് ആൻറണി, ഹെൽത്ത് ഇൻസ്പെക്ടർ കെ. മോഹനൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പൂക്കോത്ത് അബൂബക്കർ, സിറാജ് പൂക്കോത്ത്, ഷെഫീർ ചെക്യാട്ട്, സി. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. കെ. സുധാകരൻ എം.പിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 5,45,000 രൂപ അനുവദിച്ചാണ് ഉയര വിളക്ക് സ്ഥാപിച്ചത്.