ഇനി സ്‌ക്രബ് സ്യൂട്ടും പാന്റ്‌സും; നഴ്‌സിങ് വിദ്യാർഥികളുടെ യൂണിഫോം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നഴ്‌സിങ് കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർഥികളുടെ യൂണിഫോം മാറുന്നു. ഇക്കൊല്ലം മുതൽ സ്‌ക്രബ് സ്യൂട്ടും പാന്റ്‌സും ആയിരിക്കും യൂണിഫോം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇറക്കമുള്ള വി നെക് സ്യൂട്ടും പാന്റ്‌സുമാണ് അനുവദിച്ചിട്ടുള്ളത്.
ബി.എസ്‌സി. നഴ്‌സിങ്ങുകാരുടെ യൂണിഫോമിന് നേവി ബ്ലൂവും എം.എസ്. നഴ്‌സിങ്ങുകാരുടേതിന് പിസ്ത ഗ്രീനുമാണ് നിറം നിശ്ചയിച്ചിട്ടുള്ളത്. കമ്പൽസറി നഴ്‌സിങ് സർവീസിന് ഗ്രേപ് വൈനും പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ്ങിന് ഡീപ് ടീലുമായിരിക്കും നിറം.
പോസ്റ്റ് ബേസിക് സ്‌പെഷ്യാലിറ്റി നഴ്‌സിങ് ഡിപ്ലോമക്കാർക്ക് ഫ്രോഗ് ഗ്രീനും ജനറൽ നഴ്‌സിങ് മിഡ് വൈഫറിക്കാർക്ക് കോറൽ ബ്ലൂവുമാണ് നിറം അനുവദിച്ചിട്ടുള്ളത്.വിദ്യാർഥിസംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് യൂണിഫോം പരിഷ്‌കരിക്കാൻ തീരുമാനിച്ചത്.