നൈജറിൽ അകപ്പെട്ട ഇന്ത്യക്കാർ റോഡ്‌ മാർഗം ബെനിനിലേക്ക്‌; സംഘത്തിൽ എട്ട്‌ മലയാളികളും

Share our post

സൈനിക അട്ടിമറിയെ തുടർന്ന്‌ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന നൈജറിൽനിന്ന്‌ രക്ഷപ്പെടാനായി അയൽരാജ്യത്തേക്ക്‌ റോഡ്‌ മാർഗം യാത്ര ചെയ്ത്‌ ഇന്ത്യക്കാർ. തലസ്ഥാന നഗരം നിയാമേയിൽ അകപ്പെട്ട എട്ട്‌ മലയാളികൾ ഉൾപ്പെടുന്ന സംഘമാണ്‌ പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലേക്ക്‌ യാത്രചെയ്യുന്നത്.

അക്രമം രൂക്ഷമായ സാഹേലിൽനിന്ന്‌ തങ്ങളെ രക്ഷിക്കാനുള്ള ഇവരുടെ തുടർച്ചയായ അപേക്ഷയോട്‌ നിയാമേയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ്‌ ജീവൻ കൈയിലെടുത്തുള്ള സാഹസികയാത്ര. എട്ട്‌ മലയാളികൾ ഉൾപ്പെട്ട 12 അംഗ സംഘം ബുധൻ രാവിലെ ബെനിൻ അതിർത്തിയിലെത്തി. നൈജർ സൈന്യം ഇവരെ അതിർത്തിയിൽ തടഞ്ഞു. അഭയാർഥി ക്യാമ്പിലേക്ക്‌ മാറ്റി. വ്യാഴം പകലാണ്‌ അതിർത്തി കടക്കാൻ അനുമതി കിട്ടിയത്.

നൈജറിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ഈ വർഷത്തിൽ ആദ്യമായുണ്ടായ വലിയ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. അട്ടിമറിയെ തുടർന്ന്‌ സാഹേൽ മേഖലയിൽ ജിഹാദി സംഘടനകളുടെ പ്രവർത്തനം ശക്തമാകുന്നെന്ന്‌ റിപ്പോർട്ടുണ്ട്‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!