Kannur
കണ്ണൂർ ട്രെയിനിനു നേരെ തീക്കളി; ജനകീയ ഇടപെടലിന് വഴിയൊരുങ്ങുന്നു

കണ്ണൂർ: തുടർച്ചയായി ട്രെയിനുകൾക്കു നേരെ കല്ലേറും അക്രമങ്ങളും തുടരുന്നതിനെതിരെ നാടൊന്നിക്കുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ എ.സി.പി ടി.കെ. രത്നകുമാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. ജനകീയ ഇടപെടലിലൂടെ ട്രെയിനുകൾക്കു നേരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാനാണ് തീരുമാനം. ഇതിനായി ജനകീയ സമിതി രൂപവത്കരിക്കും. ജനങ്ങളുടെ ശ്രദ്ധ പതിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ അതിക്രമം കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പാളത്തിനോട് ചേർന്നുള്ള കാടുകൾ വെട്ടിത്തെളിക്കും. ട്രാക്കിനോട് ചേർന്നുള്ള ലഹരി സംഘങ്ങളുടെ സാമീപ്യം ജനകീയ സമിതി പൊലീസിനെ അറിയിക്കും. സ്കൂൾ കുട്ടികളുടെ യാത്രയും നിരീക്ഷിക്കും. ഡ്രോൺ പരിശോധന അടക്കം നടത്തും.
കല്ലേറ് തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ച ട്രാക്കുകളിൽ ശക്തമായ നിരീക്ഷണം നടത്തും. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ട്രാക്കിനോട് ചേർന്ന് വണ്ടിക്കു നേരെ കല്ലേറും മറ്റ് അക്രമങ്ങളും തടയാൻ റെയിൽവേ പൊലീസിനും ലോക്കൽ പൊലീസിനും പരിമിതിയുണ്ട്. നാട്ടുകാരുടെ ജാഗ്രതയും ഇടപെടലും ഉണ്ടായാൽ ഇത്തരം അക്രമങ്ങൾക്ക് തടയിടാനാവുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ ദിവസങ്ങളിൽ കല്ലേറുണ്ടായിട്ടും ഇതുവരെ ആർ.പി.എഫിനും റെയിൽവേ പൊലീസിനും ആരെയും പിടികൂടാനാവത്തതും തലവേദനയായിരിക്കുകയാണ്. ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണ്.
അതിനിടെ, വ്യാഴാഴ്ച കാസർകോട് സിമന്റ് കട്ടയും ക്ലോസറ്റും കയറ്റിവെച്ച് െട്രയിൻ അപകടപ്പെടുത്താനുള്ള ശ്രമമുണ്ടായി. കളനാട് റെയിൽവേ തുരങ്കത്തിന് സമീപത്തെ പാളത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ കോയമ്പത്തൂർ-മംഗളുരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോക്കോ-പൈലറ്റാണ് ക്ലോസറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചത്. അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് 3.49ഓടെ തലശ്ശേരിക്കും വടകരക്കുമിടയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലേറുണ്ടായിരുന്നു. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന െട്രയിനിന് നേരേയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി മിനുട്ടുകളുടെ ഇടവേളയിൽ കണ്ണൂരിനും നീലേശ്വരത്തിനും ഇടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്.
മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സപ്രസിനും ഷൊർണൂർ ഭാഗത്തേക്കുള്ള ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. നീലേശ്വരം റെയിൽവെ സ്റ്റേഷന് സമീപം ഓക്ക എക്സപ്രസ് ട്രെയിനിനും കല്ലുപതിച്ചു. ഒരേസമയത്ത് മൂന്നിടത്ത് െട്രയിനിന് നേരെ കല്ലേറുണ്ടായത് ആസൂത്രിതമാണെന്ന സംശയമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ ഇടപെടലിനായി ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, കോർപറേഷൻ കൗൺസിലർമാർ, ആർ.പി.എഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂരില്‍ നിന്നുള്ള ചരക്കുവിമാന സര്‍വിസ് ഇന്നത്തേക്ക് മാറ്റി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ കാര്‍ഗോ വിമാന സർവിസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാലിന് ഷാര്‍ജയിലേക്ക് നടത്താനിരുന്ന സര്‍വിസാണ് സാങ്കേതിക കാരണത്താല്‍ വിമാനം എത്താത്തതിനെ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിമാനം പുറപ്പെടുക. ബംഗളൂരുവില്‍ നിന്ന് എത്തേണ്ടിയിരുന്ന കാര്‍ഗോ വിമാനമാണ് സാങ്കേതിക കാരണത്താല്‍ റദ്ദാക്കിയത്. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
കാര്‍ഗോ സര്‍വിസിനുള്ള സമ്മതപത്രം മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് കാര്‍ഗോ സര്‍വിസ് നടത്തുന്ന ദ്രാവിഡന് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. ഉമേഷ് കാമത്തിന് കൈമാറി. പി. സന്തോഷ് കുമാര്‍ എം.പി., കെ.കെ. ശൈലജ എം.എല്‍.എ., കിയാല്‍ എം.ഡി. സി. ദിനേശ്കുമാര്‍, നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Kannur
കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം തുടങ്ങി


പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.
ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.
Kannur
ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്കോളർഷിപ്.
minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.
Kannur
പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ


കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര് സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്സണ് സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന് ഡോ. ചാള്സണ് ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്ഡൻ വില്യംസ് ചാള്സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.
കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്ലാൻഡ് ഇന്റര്‍നാഷനല്‍ സ്പോട്സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്സണ് സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന് ചാള്സണ് ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്