കോളയാട് കൃഷിഭവനിൽ തൈകൾ വിതരണം ശനിയാഴ്ച

കോളയാട് : കോളയാട് കൃഷി ഭവനിൽ ടിഷ്യൂ കൾച്ചർ വാഴ (നേന്ത്രൻ) തൈകളും പച്ചക്കറി വിത്തുകളും വിതരണത്തിനായി എത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.30 മുതൽ വിതരണം ആരംഭിക്കുന്നതാണ്. വാഴ തൈ ഒന്നിന് 5 രൂപയും പച്ചക്കറി വിത്ത് പാക്കറ്റിന് പത്തു രൂപ വീതവും ഗുണഭോക്തൃ വിഹിതമായി അടക്കണം. ആവശ്യമുള്ള കർഷകർ 2023-24 വർഷത്തെ നികുതി രശീതിയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.