സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്ക് ക്യാഷ് അവാർഡ്: അപേക്ഷ നൽകാം

കണ്ണൂർ : 2023 ജനുവരിയിൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പ്രേത്സാഹനമായി ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 8 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി. ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ നമ്പർ, പിൻകോഡ് സഹിതമുള്ള വിലാസം എന്നിവ കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തണം.
അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും http://scdd.kerla.gov.in ൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 – 2315375 നമ്പറിൽ ബന്ധപ്പെടണം.